ആ​ഗോളതലത്തിൽ 260 കോടി, ഇന്ത്യയിൽനിന്നുമാത്രം 150 കോടി; ഇൻഡസ്ട്രി ഹിറ്റിലേക്ക് 'ലോക'

4 months ago 4

Lokah

ലോക എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര' നാലാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുന്നു. 260 കോടി ആഗോള കളക്ഷൻ പിന്നിട്ട് ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം തുടരുകയാണ് ചിത്രം. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയ രണ്ടാമത്തെ മാത്രം മലയാള ചിത്രമായി 'ലോക' മാറി. അതോടൊപ്പം കേരളത്തിൽ നിന്ന് മാത്രം 100 കോടി ഗ്രോസ് കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രവും 'ലോക' ആണ്.

കേരളത്തിൽ നിന്നും വിദേശത്തും നിന്നും 100 കോടി കളക്ഷനും റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 50 കോടിക്ക് മുകളിൽ ഗ്രോസും നേടിയ 'ലോക' ഇത് മൂന്നും ഒന്നിച്ചു നേടിയ ഒരേയൊരു മലയാള ചിത്രം കൂടിയായി മാറി. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം രചിച്ച്, സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. ഇതിനോടകം തന്നെ ഒരുപിടി വമ്പൻ ബോക്സ് ഓഫീസ് റെക്കോർഡുകളാണ് കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം സൃഷ്ടിച്ചത്.

പാൻ ഇന്ത്യൻ വിജയമാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ നേടിയാണ് മുന്നേറുകയാണ്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിലെ ദുൽഖർ, ടോവിനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയ നിരയും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നുണ്ട്. കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ ചിത്രം വമ്പൻ റിലീസായി എത്തിച്ചത് വേഫെറർ ഫിലിംസ് ആണ്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.

Content Highlights: Lokah-Chapter One: Chandra Continues Blockbuster Run: Dulquer Salmaan's Film Crosses ₹260 Crore Mark

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article