ആ വില്ലൻ വേഷം അവസാനത്തേത്, അതുപോലുള്ള കഥാപാത്രങ്ങൾ ഇനി ചെയ്യില്ല -ഇമ്രാൻ ഹാഷ്മി

8 months ago 9

Emraan Hashmi

ഇമ്രാൻ ഹാഷ്മി | ഫോട്ടോ: Facebook

ടൻ ഇമ്രാൻ ഹാഷ്മി തൻ്റെ പുതിയ ചിത്രമായ 'ഗ്രൗണ്ട് സീറോ'യുടെ റിലീസിനായി ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി, അദ്ദേഹം തൻ്റെ മുൻ ചിത്രമായ 'ടൈഗർ 3'യെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. സൽമാൻ ഖാൻ നായകനായ 'ടൈഗർ 3'-യിൽ, ഇമ്രാൻ ഹാഷ്മി വില്ലൻ വേഷമാണ് അവതരിപ്പിച്ചത്. ടൈഗർ ഫ്രാഞ്ചൈസിയിലെ മുൻ ചിത്രങ്ങളെപ്പോലെ ഈ സിനിമ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും, സമാനമായ വേഷങ്ങൾ ഭാവിയിൽ ചെയ്യില്ലെന്ന് തീരുമാനിച്ചതായി താരം പറഞ്ഞു.

ടൈഗർ 3 ചെയ്തത് ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടതുകൊണ്ടാണെന്ന് ഇമ്രാൻ ഹാഷ്മി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. അതൊരു സാധാരണ രീതിയിലുള്ള വില്ലനായിരുന്നില്ല. ആ കഥാപാത്രത്തിനൊരു പശ്ചാത്തല കഥയുണ്ടായിരുന്നു. ഇപ്പോൾ ആ വേഷം ചെയ്തു കഴിഞ്ഞു. അത്തരം വേഷങ്ങൾ ഇനി അധികം ഞാൻ തിരഞ്ഞെടുക്കില്ലെന്ന് ഇമ്രാൻ പറഞ്ഞു.

"ഒരു നടനെന്ന നിലയിൽ ആളുകൾ എന്നോട് ചോദിക്കാറുണ്ട്, '2019-ന് മുമ്പ് ചെയ്തിരുന്നതുപോലെ എന്തുകൊണ്ടാണ് നിങ്ങൾ ഇപ്പോൾ അധികം സിനിമകൾ ചെയ്യാത്തത്?' എന്ന്. നിങ്ങൾ കഥ കേൾക്കാനിരിക്കുകയും അവിടെ ലഭ്യമായ കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം. ഞാൻ ആരോടും അനാദരവ് കാണിക്കുന്നില്ല. മൾട്ടിപ്ലക്സുകൾ വന്നപ്പോൾ, ആളുകൾ ഒരുതരം പാശ്ചാത്യ സംവേദനക്ഷമതയെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. അതിനനുസരിച്ച് ആളുകൾ മാറിയിട്ടില്ല എന്നതാണ് സത്യം.

"ഒരു സിനിമ ഏതെങ്കിലും തലത്തിൽ ഒട്ടും കണക്ട് ചെയ്യാതിരിക്കുന്നത് നല്ലതല്ല. ബോക്സ് ഓഫീസിൽ പരാജയപ്പെടുന്ന നല്ല സിനിമകളുണ്ട്. ഒരു സിനിമയുടെ ഉദ്ദേശ്യം അത് ദൂരവ്യാപകമായി എത്തുക എന്നതായിരിക്കണം. അതിനാൽ, അത് ശരിയായി മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അതിനാൽ, ഞാൻ തിരക്കഥ കേൾക്കുമ്പോഴോ ഒരു സിനിമ തീരുമാനിക്കുമ്പോഴോ എൻ്റെ മനസ്സിലുള്ളത് അക്കാര്യമാണ്." ഇമ്രാൻ കൂട്ടിച്ചേർത്തു.

പ്രോജക്റ്റുകളുടെ കാര്യത്തിൽ താൻ വളരെ "സൂക്ഷ്മതയും പുലർത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തേജസ് ദിയോസ്‌കറാണ് 'ഗ്രൗണ്ട് സീറോ' സംവിധാനം ചെയ്യുന്നത്. ഇമ്രാനെ കൂടാതെ സായ് തംഹങ്കർ, സോയ ഹുസൈൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഏപ്രിൽ 25ന് തിയേറ്ററുകളിൽ എത്തും. ഫർഹാൻ അക്തറിൻ്റെയും റിതേഷ് സിദ്ധ്വാനിയുടെയും എക്സൽ എൻ്റർടൈൻമെൻ്റാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്തിടെ ശ്രീനഗറിൽ സിനിമയുടെ പ്രദർശനം നടന്നിരുന്നു.

തെലുങ്ക് ചിത്രങ്ങളായ ​ഗുഡാചാരി 2, പവൻ കല്യാൺ നായകനാവുന്ന ഓജി എന്നീ ചിത്രങ്ങളാണ് ഇമ്രാൻ ഹാഷ്മിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.

Content Highlights: Emraan Hashmi talks astir his relation successful Tiger 3, aboriginal projects, and his upcoming movie Ground Zero

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article