%20(1).jpg?%24p=51b4d14&f=16x10&w=852&q=0.8)
നടന്റെ പരിക്കുകൾ, സാഗർ സൂര്യ | Photo: Special Arrangement, Instagram/ Sagar Surya
കൊച്ചി: 'പ്രകമ്പനം' സിനിമയുടെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ സാഗര്‍ സൂര്യയ്ക്ക് പരിക്ക്. സാഗര്‍ സൂര്യ, ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ഹൊറര്‍- കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം 'പ്രകമ്പന'ത്തിന്റെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കാണ് അപകടം. പ്രാഥമിക ചികിത്സയ്ക്കായി സാഗറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്ന ഹൊറര്‍-കോമഡി എന്റര്‍ടെയ്‌നര്‍ ആണ് 'പ്രകമ്പനം'. ഇവര്‍ക്ക് പുറമേ അമീന്‍, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരന്‍, അനീഷ് ഗോപാല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രകമ്പനം'.
നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷന്‍സിന്റെയും ബാനറില്‍ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കന്‍.
ഹോസ്റ്റല്‍ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് 'പ്രകമ്പനം'. കൊച്ചിയിലെ മെന്‍സ് ഹോസ്റ്റലും കണ്ണൂരും ചിത്രത്തിന്റെ പശ്ചാത്തലമാകുന്നു. 'പണി 'എന്ന ചിത്രത്തിലെ ശക്തമായ വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗര്‍ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോള്‍ 'പ്രകമ്പന'ത്തിനുള്ള പ്രതീക്ഷകള്‍ ഏറെയാണ്.
ചിത്രത്തിന്റെ ഛായഗ്രഹണം ആല്‍ബി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അഭിജിത്ത് നായര്‍, എഡിറ്റര്‍: സൂരജ് ഇ.എസ്, മ്യൂസിക് ഡയറക്ടര്‍: ബിബിന്‍ അശോക്, പ്രൊഡക്ഷന്‍ ഡിസൈന്‍: സുഭാഷ് കരുണ്‍, വരികള്‍: വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അംബ്രൂ വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ശശി പൊതുവാള്‍, വി.എഫ്.എക്‌സ്: മേരാക്കി, മേക്കപ്പ്: ജയന്‍ പൂങ്കുളം, പിആര്‍ഒ: വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.
Content Highlights: Sagar Surya injured during enactment series sprout for Malayalam horror-comedy movie `Prakambanam`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·