ആടുജീവിതം ഒരിക്കൽമാത്രം സംഭവിക്കുന്ന അദ്‌ഭുതം, ബ്ലെസ്സിക്ക് നന്ദി -പൃഥ്വിരാജ്

9 months ago 11

17 April 2025, 06:38 AM IST

Prithviraj State Award

മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് പൃഥ്വിരാജ് ഏറ്റുവാങ്ങുന്നു | ഫോട്ടോ: പ്രവീൺദാസ്. എം | മാതൃഭൂമി

തിരുവനന്തപുരം: ആടുജീവിതം ഒരിക്കൽമാത്രം സംഭവിക്കുന്ന അദ്‌ഭുതമാണെന്ന് നടൻ പൃഥ്വിരാജ്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സിനിമയ്ക്ക് വലിയ ജനപ്രീതിയും അതിനൊപ്പം അംഗീകാരവും ലഭിക്കുന്നതു വിരളമാണ്. സംവിധായകൻ ബ്ലെസിയോടു നന്ദിപറയുന്നു. ആടുജീവിതം സിനിമയാക്കാനുള്ള അദ്ദേഹത്തിന്റെ തപസ്സ്‌ സിനിമയ്ക്കകത്തും പുറത്തും വരുംതലമുറയ്ക്ക് ഒരു പാഠമാണ്.

മൂന്നാമത്തെ തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്. ജെ.സി. ഡാനിയേലായി അഭിനയിച്ചതിനാണ് മുൻപ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ജെ.സി. ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഷാജി എൻ. കരുണിനു സമ്മാനിച്ച ദിവസംതന്നെ സംസ്ഥാന പുരസ്‌കാരം ലഭിച്ചത് യാദൃച്ഛികതയായി. പുരസ്‌കാരത്തിന് അർഹനാക്കിയ ജൂറിക്കും പ്രേക്ഷകർക്കും മലയാളസിനിമയ്ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

Content Highlights: Prithviraj wins Kerala State Film Award for Best Actor for Aadu Jeevitam

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article