
സംവിധായകൻ ബ്ലെസി | ഫോട്ടോ: ജി. ശിവപ്രസാദ് | മാതൃഭൂമി
കരുനാഗപ്പള്ളി: കലാകാരനു ഭയരഹിതമായി പറയാൻ കഴിയുമ്പോഴാണ് ആവിഷ്കാരസ്വാതന്ത്ര്യത്തിന് അർഥമുണ്ടാകുന്നതെന്ന് സംവിധായകൻ ബ്ലെസി. കരുനാഗപ്പള്ളിയിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആടുജീവിതം എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് ആദ്യം എ സർട്ടിഫിക്കറ്റാണ് നൽകിയത്. സിനിമയിൽ പൃഥ്വിരാജ് നഗ്നനായി പ്രത്യക്ഷപ്പെടുന്നു എന്നതാണ് അതിനു കാരണമായി പറഞ്ഞത്. അതു നഗ്നതയായി തോന്നിയോ എന്ന് അവരോടു ചോദിച്ചിട്ടാണ് അവിടെനിന്ന് ഇറങ്ങിപ്പോയത്. പിന്നീട് സെൻട്രൽ ബോർഡിനെ സമീപിച്ചശേഷമാണ് അതിൽ മാറ്റമുണ്ടായതെന്നും ബ്ലെസി പറഞ്ഞു. ഷഹീറാ നസീർ മോഡറേറ്ററായിരുന്നു.
സഖറിയ, സുനിൽ പി.ഇളയിടം, സന്തോഷ് ഏച്ചിക്കാനം, സി.പി. ജോൺ, കെ. സോമപ്രസാദ്, മധുനായർ ന്യൂയോർക്ക്, വിമൽ റോയി, ജ്യോതിലാൽ, ഡോ. ശങ്കർ മഹാദേവൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംവദിച്ചു.
സമാപനദിവസമായ ഞായറാഴ്ച വി.ആർ. സുധീഷ്, പ്രഭാവർമ്മ, പി.കെ. പാറക്കടവ്, എം.ബി. മിനി, രാജീവ് ആലുങ്കൽ, കല്പറ്റ നാരായണൻ, ജി.ആർ. ഇന്ദുഗോപൻ, നടൻ വിജയരാഘവൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംവദിക്കും. വൈകീട്ട് 6.30-ന് അവാർഡ് സമർപ്പണം. തുടർന്ന് സംഗീതസായാഹ്നവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Content Highlights: Blessy connected Censorship and Freedom of Expression
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·