Authored by: ഋതു നായർ|Samayam Malayalam•8 Jan 2026, 11:34 americium IST
സോഷ്യൽ മീഡിയ നിറയെ നടാഷയുടെ വിവാഹവിശേഷങ്ങൾ ആണ്. ട്രാൻസ് കമ്മ്യൂണിറ്റി ഒരേ മനസ്സോടെ ആഘോഷിച്ച വിവാഹം ആയിരുന്നു ഇത്
(ഫോട്ടോസ്- Samayam Malayalam)കഴുത്തിലെ മിന്നും പ്രത്യേകതകൾ ഏറെ ഉള്ളതാണ്, ബാച്ചിലർ പാർട്ടി മുതൽ വിവാഹം വരെ ഉത്സവം ആയിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ ഉള്ള ആളുകളെ എല്ലാം നടാഷ ക്ഷണിക്കാൻ പോയതൊക്കെയും അവർക്ക് സമ്മാനങ്ങൾ നൽകിയതും ചര്ച്ച ആയിരുന്നു. അറിയപ്പെടുന്ന മോഡൽ എന്നതിൽ ഉപരി ട്രാൻസ് കമ്മ്യൂണിറ്റിയിൽ ഉള്ള ആളുകൾക്ക് അമ്മകൂടിയാണ് നടാഷ.
ALSO READ: അദ്ദേഹം നടത്തിയ പ്രവചനം അക്ഷരാർത്ഥത്തിൽ സത്യമായി! മുൻകൈയെടുത്തത് മകൾ; ലിസിയും പ്രിയദർശനും ഒരുമിച്ചാണ്ട്രാൻസ് മോഡലും നടിയും ആയ ഐൻ ഹണി ആരോഹിക്ക് മകൾ ആണ് നടാഷ. ശ്രുതി സിത്താര നടാഷക്ക് മകളും. ഒരുമിച്ചു ഒരു മനസോടെ ആണ് ശീതൾ ശ്യാം, രണ്ഞു രഞ്ജിമാർ, സൂര്യ ഇഷാൻ, ജാൻ മണി , ജാസി എന്നിവർ എല്ലാം വിവാഹത്തിന് എത്തിയത്. പരസ്പരം സോഷ്യൽ മീഡിയ ഫൈറ്റ് നടത്തുന്ന ആളുകൾ പോലും വിവാഹത്തിന് ഒരുമിച്ചെത്തി എന്നതാണ് പ്രശംസ അർഹിക്കുന്നത്.
ALSO READ: 30 വയസ്സ് വരെ ഞാന്‍ കുട്ടിയായിരുന്നു, ഇപ്പോഴാണ് തിരിച്ചറിവ് വന്നത് എന്ന് ഗായത്രി സുരേഷ്, ഇങ്ങനെയൊക്കെ സംഭവിക്കാനുള്ള കാരണം?
ഏഴുവർഷത്തെ കാത്തിരിപ്പ് ആയിരുന്നു വിവാഹം, ഒരിക്കൽ അലക്സിന് നടാഷയെ വിവാഹം കഴിച്ചുകൂടെ ഒരു ജീവിതം നൽകിക്കൂടെ എന്ൻ ഹെയ്ദിയുടെ വാക്കുകളും ഈ ബന്ധത്തിന് നിമിത്തമായി എന്ന് പറയാതെ വയ്യ . തുടക്കസമയത്ത് ഈ ബന്ധത്തെ എതിർത്തവർ പോലും പിന്നീട് ഇവരുടെ ബന്ധത്തിന് പച്ചക്കൊടി കാണിക്കുകയായിരുന്നു.
ഇരുവരുടെയും കുടുംബക്കാരും ചടങ്ങിൽ ഭാഗം ആയിരുന്നു. ആദ്യം അംഗീകരിക്കാൻ പാടായിരുന്നു എങ്കിലും പിന്നെ ഇവരുടെ സ്നേഹം കണ്ടപ്പോൾ അംഗീകരിക്കാതെ ഇരിക്കാൻ ആയില്ല എന്നാണ് കുടുംബം പ്രതികരിച്ചത്.
ദുബായിൽ ജോലിക്കാരൻ ആണ് അലക്സ്. വിവാഹശേഷം നടാഷയും അലക്‌സിനൊപ്പം പോകും എന്നാണ് സൂചന.





English (US) ·