ആദ്യ മണിക്കൂറില്‍ ഏറ്റവുമധികം ബുക്കിങ്; അന്യഭാഷാ ചിത്രങ്ങളുടെ റെക്കോർഡ് തകര്‍ത്ത് 'എമ്പുരാന്‍'

10 months ago 6

21 March 2025, 03:24 PM IST

empuran

.

റിലീസിന് മുമ്പ് തന്നെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുകയാണ് പൃഥിരാജ് സംവിധാനംചെയ്ത എമ്പുരാന്‍ എന്ന ചിത്രം. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റായ ബുക്ക് മൈഷോയില്‍ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യന്‍ ചിത്രമായി എമ്പുരാന്‍ മാറി. ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് വിറ്റുപോയത്. മാര്‍ച്ച് 27-ന് പുറത്തിറങ്ങുന്ന ചിത്രത്തിന് ഇന്നാണ് ബുക്കിങ് ആരംഭിച്ചത്.

ലിയോ, പുഷ്പ 2 എന്നിവയുടെ റെക്കോര്‍ഡാണ് എമ്പുരാന്‍ തകര്‍ത്തത്. റിലീസിങ് ദിവസത്തെ ടിക്കറ്റുകളെല്ലാം ഇതിനകം തീര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ബുക്ക് മൈഷോയില്‍ പല തീയറ്ററുകളുടേയും ബുക്കിങ് ഹാങ് ആവുന്ന സ്ഥിതിവന്നു.

ബുക്ക് മൈ ഷോയില്‍ ആദ്യ മണിക്കൂറില്‍ 96140-ല്‍ ഏറെ ആളുകള്‍ ബുക്ക് ചെയ്തായി അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെ ആരാധകരെ അറിയിച്ചു. ഇത് ബുക്ക് മൈ ഷോയിലെ മാത്രം ബുക്കിങ് ആണെന്നും ഓര്‍ക്കണം. റിലീസിന് ശേഷം പല കളക്ഷന്‍ റെക്കോര്‍ഡുകളും തകരാനാണ് സാധ്യതയെന്ന് ഇത് വ്യക്തമാക്കുന്നു. റിലീസിങ് ദിവസം ആറ് മണിക്ക് ആരാധകര്‍ക്കായുള്ള ടിക്കറ്റ് വില്‍പന നേരത്തെതന്നെ ആരംഭിച്ചിരുന്നു.

Content Highlights: Prithviraj`s Empuraan smashes records with BookMyShow`s highest first-hour bookings

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article