
Photo: Facebook/Kunchacko Boban
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന കുഞ്ചാക്കോ ബോബന്‍ സിനിമയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ 28 വര്‍ഷം പൂര്‍ത്തിയാക്കിയ തന്റെ ആദ്യ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍. ഈ സിനിമ യാഥാര്‍ഥ്യമാകാന്‍ കാരണക്കാരായ പാച്ചിക്കക്കും നിര്‍മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചനും അവരുടെ സുധിയുടെ നന്ദി എന്ന വരികളോടെയാണ് കുഞ്ചാക്കോ ബോബന്റെ കുറിപ്പ് ആരംഭിക്കുന്നത്. ആദ്യ സിനിമ പുറത്തിറങ്ങുമ്പോള്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെ കുറിപ്പ് പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
മലയാളിയുടെ സ്വന്തം ഉദയ പിക്‌ചേഴ്‌സ് 79 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. വിജയങ്ങളെക്കാള്‍ പരാജയങ്ങളുടെ കണക്കുകളെ കുറിച്ച് വ്യക്തമായ ക്ലാരിറ്റി അറിയുകയും അനുഭവിക്കുകയും ചെയ്ത ഒരു കുടുംബമാണ് ഉദയ. വിണ്ണിലെ താരം എന്ന സങ്കല്‍പ്പത്തെക്കാള്‍ മണ്ണിലെ മനുഷ്യനായി നില്‍ക്കാനുള്ള തിരിച്ചറിവും വിവേകവും പക്വതയും ആ പരാജങ്ങള്‍ നല്‍കിയിട്ടുണ്ടെന്നുമുള്ള ഒളിയമ്പും അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്.
സിനിമയില്‍ വിജയങ്ങളെക്കാള്‍ കൂടുതല്‍ സാധ്യത പരാജയപ്പെടാനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ നിമിഷം വരെയുള്ള യാത്രയെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. കൂടുതല്‍ ഉത്തരവാദിത്വത്തോടെ നല്ല കഥാപാത്രങ്ങളുമായി, നല്ല സിനിമകളുമായി വീണ്ടും വരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. നിങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് തന്റെ ആത്മവിശ്വാസമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ള കുറിപ്പിലുണ്ട്.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് നടന്‍ കുഞ്ചാക്കോ ബോബന്‍ നടത്തിയ പ്രതികരണം നിര്‍മാതാക്കളുടെ സംഘടനയെ ചൊടിപ്പിച്ചിരുന്നു. നിര്‍മാതാക്കളുടെ സംഘടന പുറത്തുവിട്ട ഫെബ്രുവരി മാസം റിലീസ് ചെയ്ത ചിത്രങ്ങളുടെ കണക്കില്‍ അപാകതയുണ്ടെന്ന കുഞ്ചാക്കോ ബോബന്റെ പ്രതികരണമാണ് വലിയ വാദപ്രതിവാദങ്ങള്‍ക്കിടയാക്കിയത്. അതേസമയം ചിത്രത്തിന് കേരളത്തിലെ തീയറ്ററുകളില്‍ നിന്നുള്ള കളക്ഷന്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളുടെ സംഘനയും രംഗത്ത് വന്നിരുന്നു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയടക്കം അഞ്ച് ചിത്രങ്ങള്‍ തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണെന്ന് പ്രത്യേകം കാണിച്ചാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നും സംഘടന വ്യക്തമാക്കി.
കഴിഞ്ഞ രണ്ടുമാസക്കാലമായി മലയാള സിനിമകളുടെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മാതാക്കളുടെ സംഘടന പുറത്ത് വിടുന്നുണ്ട്. ഫെബ്രുവരി മാസത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടിലാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കണക്കുവിവരങ്ങള്‍ ഉള്ളത്. ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന് 11 കോടി രൂപ വരവ് ലഭിച്ചുവെന്നാണ് നിര്‍മാതാക്കളുടെ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. ഇതിനെ ചോദ്യം ചെയ്താണ് കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തിയത്. തുടര്‍ന്ന് സിനിമയുടെ കണക്കുകളുടെ ഏകദേശ രൂപം കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: Kunchacko Boban celebrates 28 years successful cinema, amidst contention surrounding Officer connected Duty
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·