20 September 2025, 02:31 PM IST

ടോഷ് ക്രിസ്റ്റി | ഫോട്ടോ: www.facebook.com/tosh.christy
ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ടോഷ് ക്രിസ്റ്റി. നിറം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. ആദ്യമായി ഒരു സംഘട്ടനരംഗത്തിൽ അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ടോഷ്. തസ്കരവീരൻ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പമായിരുന്നു തന്റെ ആദ്യ സംഘട്ടനരംഗമെന്ന് താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി ആ രംഗം ചെയ്തത്. ഉള്ളിൽ അല്പം ഭയത്തോടെയാണ് ആക്ഷൻ രംഗത്തിനായി തയ്യാറെടുത്തതെന്നും ടോഷ് പറഞ്ഞു.
ടോഷ് ക്രിസ്റ്റിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
"1999" നിറം എന്ന സിനിമയിലാണ് ആദ്യമായി സിനിമ ക്യാമറയ്ക്ക് മുൻപിൽ നിന്ന് തുടങ്ങിയതെങ്കിലും ആദ്യമായി സ്റ്റണ്ട് ഞാൻ സിനിമയിൽ ചെയ്തത് "2005"ൽ പുറത്തിറങ്ങിയ 'തസ്കരവീരൻ' ചിത്രത്തിൽ ആയിരുന്നു സ്റ്റണ്ട് ചെയ്യണമെന്ന് ആഗ്രഹവുമായി ചെന്നു പെട്ടത് സാക്ഷാൽ മെഗാസ്റ്റാറിന്റെ മുമ്പിൽ അന്ന് അതിനെ അവസരം ഒരുക്കിയത് പ്രിയപ്പെട്ട മാഫിയ ശശി മാസ്റ്ററായിരുന്നു. അങ്ങനെ ആദ്യത്തെ സ്റ്റണ്ട് സീനിൽ മുഖാമുഖം പ്രിയപ്പെട്ട മമ്മൂക്കയുടെ മുമ്പിൽ. മാസ്റ്റർക്ക് എന്റെ മേലുള്ള കോൺഫിഡൻസ് ആയിരിക്കാം മമ്മൂക്കയുമായി നല്ല ഒരു പോർഷൻ തന്നെ കമ്പോസ് ചെയ്തു.
അതിന്റെ അവസാനം ചാടിക്കറങ്ങി മമ്മൂക്കയുടെ തലയ്ക്കു മുകളിലൂടെ എന്റെ കാൽ വീശി എടുക്കണമായിരുന്നു. അത് സാധാരണഗതിയിൽ എനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യമായിരുന്നു. എങ്കിലും മമ്മൂക്കയുടെ മുമ്പിൽ എത്തിയപ്പോൾ എവിടെയോ കയ്യിലും, കാലിനും ഒക്കെ ഒരു കുഴച്ചിൽ. അറിയാതെ എങ്ങാനും തലയിലോ മറ്റോ കൊണ്ടാലോ എന്ന് തോന്നൽ തന്നെയായിരുന്നു കാര്യം. ബാക്കിയെല്ലാ ഷോട്ടുകളും മമ്മൂക്ക തന്നെ ചെയ്യുകയും, ഈ തലയ്ക്കു മുകളിലൂടെ കാലെടുക്കുന്നതിന് ഡ്യൂപ്പിനെ വയ്ക്കുകയും ചെയ്തു. ഡ്യൂപ്പുമായി ഞാൻ പ്രാക്ടീസ് ചെയ്യുന്നത് കണ്ടുകൊണ്ടായിരിക്കണം ടേക്ക് സമയത്ത് മമ്മൂക്ക തന്നെ ഡ്യൂപ്പിനെ മാറ്റി എന്റെ മുമ്പിൽ നിന്നു. അത് എനിക്ക് കിട്ടിയ വലിയൊരു അംഗീകാരം ആയിരുന്നു.
രണ്ടും കൽപ്പിച്ച് ഇടി തുടങ്ങി. ഞാൻ ചാടി കറങ്ങി അടിച്ചു. മമ്മൂക്കയുടെ തലയ്ക്ക് മുകളിലൂടെ എന്റെ കാൽ വായുവിൽ പാഞ്ഞു. ഈ രംഗത്തെക്കുറിച്ച് നല്ല ഓർമ്മകൾ ഇനിയും പറയാനുണ്ടെങ്കിലും ഇടിച്ചതിന്റെ ഫലമാണ് ഞാനിപ്പോൾ എയറിൽ നിൽക്കുന്ന ഈ ഫോട്ടോ..
Content Highlights: Actor Tosh Christy shares his acquisition of his archetypal stunt country with Mammootty
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·