15 September 2025, 01:58 PM IST

ആമിർ ഖാൻ, കൂലി എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: AFP, X
രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി എന്ന ചിത്രത്തിൽ അഭിനയിച്ചതിൽ ആമിർ ഖാന് അതൃപ്തിയുണ്ടെന്ന വാർത്തകൾ തള്ളി ആമിർ ഖാൻ പ്രൊഡക്ഷൻസ്. പ്രചരിക്കുന്നതെല്ലാം വ്യാജവാർത്തയാണെന്ന് നിർമാണക്കമ്പനി ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആമിർ ഖാൻ ഇതുവരെ കൂലി എന്ന ചിത്രം കണ്ടിട്ടില്ലെന്നും അവർ വിശദീകരിച്ചു.
കൂലി എന്ന ചിത്രം ഇറങ്ങിയതിനുപിന്നാലെ ആമിർ ഖാൻ അവതരിപ്പിച്ച ദാഹ എന്ന കഥാപാത്രത്തിനുനേരെ അതിരൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. അദ്ദേഹം ഇങ്ങനെയൊരു കഥാപാത്രം ചെയ്യേണ്ടിയിരുന്നില്ലെന്നും അഭിപ്രായങ്ങൾ ഉയർന്നു. ഇതിനുപിന്നാലെ സിനിമയിലെ തൻ്റെ കഥാപാത്രത്തെക്കുറിച്ച് ഖാൻ സംശയം പ്രകടിപ്പിച്ചു എന്ന് സൂചിപ്പിക്കുന്ന ഒരു വാർത്ത പത്ര കട്ടിംഗ് ഉൾപ്പെടെ ഓൺലൈനിൽ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് ആമിർ ഖാൻ പ്രൊഡക്ഷൻസ് ഈ വിശദീകരണവുമായെത്തിയത്.

ആമിർ ഖാൻ കൂലി സിനിമയ്ക്കെതിരെ പരാമർശങ്ങൾ നടത്തുകയോ അഭിമുഖം നൽകുകയോ ചെയ്തിട്ടില്ലെന്ന് പ്രൊഡക്ഷൻ ഹൗസ് വ്യക്തമാക്കി. "രജനീകാന്ത് നായകനായ ചിത്രം ആമിർ ഇതുവരെ കണ്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ അഭിമുഖമാണ്. ചെയ്യുന്ന എല്ലാ ജോലികളോടും വലിയ ബഹുമാനവും ആദരവും പുലർത്തുന്ന വ്യക്തിയാണ് ആമിർ ഖാൻ. തൻ്റെ ജോലിയെക്കുറിച്ച് അദ്ദേഹം ഒരിക്കലും നിസ്സാരമായി സംസാരിക്കാറില്ല. ആമിർ ഖാനൊപ്പം ഇരുന്ന കൂലി സിനിമ കാണണമെന്ന് ലോകേഷിന് വലിയ താൽപ്പര്യമുണ്ടായിരുന്നു, പല കാരണങ്ങളാൽ അത് ഇതുവരെ സംഭവിച്ചിട്ടില്ല." വിശദീകരണക്കുറിപ്പിലെ വാക്കുകൾ.
'കൂലി'യുടെ ശ്രദ്ധേയമായ വിജയം ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവരുടെയും കാഴ്ചപ്പാടിൻ്റെയും കഠിനാധ്വാനത്തിൻ്റെയും തെളിവാണ്. ഈ അഭിമുഖവും അതുപോലുള്ള വാർത്തകളും വ്യാജമാണെന്ന് ദയവായി മനസ്സിലാക്കുക," അവർ കുറിപ്പ് അവസാനിപ്പിക്കുന്നതിങ്ങനെ.നാഗാർജുന, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ എന്നിവരാണ് 'കൂലി'യിലെ മറ്റുപ്രധാനതാരങ്ങൾ. ചിത്രം ആഗോളതലത്തിൽ 500 കോടിയിലധികം രൂപ നേടി.
Content Highlights: Aamir Khan Productions dismisses rumors of the histrion regretting his relation successful 'Coolie'
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·