Authored byഅശ്വിനി പി | Samayam Malayalam | Updated: 26 Apr 2025, 11:35 am
മറവി രോഗം ബാധിച്ച് ഭാനുപ്രിയ സ്വയം മറന്ന അവസ്ഥയിലാണ് എന്നും, മാനസിക രോഗിയെ പോലെയാണ് പെരുമാറുന്നത് എ്ന്നുമൊക്കെയുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നതാണ്.
ഭാനുപ്രിയ (ഫോട്ടോസ്- Samayam Malayalam) എന്റെ ചേച്ചി ഭാനുപ്രിയയ്ക്ക് യാതൊരു തര മാനസിക പ്രശ്‌നങ്ങളും മറവി രോഗവും ഇല്ല. അമ്മയ്‌ക്കൊപ്പമാണ് ചേച്ചി ഇപ്പോള്‍ ജീവിക്കുന്നത്. ആ വീട്ടില്‍ ഞങ്ങള്‍ എല്ലാവരും ഉണ്ട്. ചേച്ചിയുടെ മകള്‍ ലണ്ടനില്‍ പഠിക്കുകയാണ്. അവള്‍ ഇടയ്ക്ക് വരികയും പോകുകയും ചെയ്യാറുണ്ട്. ചേച്ചി പൊതുവെ പുറം ലോകവുമായി അത്രയധികം ഇടപഴകാത്ത ആളാണ്. തന്റെ സ്വകാര്യതയെ ഇഷ്ടപ്പെടുന്ന ഭാനുപ്രിയ ഇപ്പോള്‍ ഹാപ്പിയായി കുടുംബത്തിനൊപ്പം ജീവിക്കുന്നു എന്ന് ശാന്തി പ്രിയ വ്യക്തമാക്കി.
Also Read: എല്ലാം പെട്ടന്നായിരുന്നു! ഒരു ഹായ് പറഞ്ഞതേ ഓര്‍മയുള്ളൂ, ഇപ്പോള്‍ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്; ദിയയ്ക്ക് തന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ല
സിനിമകള്‍ ചെയ്യാത്തതിനും കാരണമുണ്ട്. രണ്ടായിരത്തിലേറെ സിനിമകള്‍ ചെയ്ത്, നിരവധി അംഗീകാരങ്ങളും പ്രശംസകളും നേടിയ നടിയാണ് എന്റെ ചേച്ചി. ജീവിതത്തിന്റെ ഭൂരിഭാഗവും സിനിമയ്ക്ക് നല്‍കിയ ആള്‍. എന്നാല്‍ ഏറ്റവുമൊടുവില്‍ ചെയ്ത സിനിമകള്‍ ഒന്നും തന്നെ ചേച്ചിയോട് പറഞ്ഞത് പോലെയല്ല സ്‌ക്രീനില്‍ വന്നത്. തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഇക്കാലമത്രയും സിനിമയ്ക്ക് വേണ്ടി ജീവിച്ച ആള്‍ക്ക് അങ്ങനെ അത്രയും മോശമായ റോളുകളിലേക്ക് എത്തപ്പെടുന്നത് അംഗീകരിക്കാന്‍ സാധിക്കുന്നില്ല. ഇങ്ങനെ പറ്റിക്കപ്പെടുകയാണെങ്കില്‍ സിനിമകള്‍ വേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് ചേച്ചി.
ഇനി സിനിമകള്‍ ചെയ്യുന്നില്ല എന്നതാണ് ചേച്ചിയുടെ തീരുമാനം. അതേ സമയം എന്റെ സിനിമകള്‍ക്ക് വളരെ അധികം സപ്പോര്‍ട്ടാണ്. ചേച്ചിയ്ക്ക് മാനസിക പ്രശ്‌നമാണെന്ന് പറഞ്ഞവരോട്, എന്റെ ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രമായ ബാഡ് ഗേളില്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് ചേച്ചിയാണ്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഡബ്ബിങ് വര്‍ക്ക് നടന്നത്. ആ സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി നിങ്ങള്‍ക്ക് സംസാരിക്കാം, ചേച്ചിയുടെ പെരുമാറ്റം എങ്ങനെയായിരുന്നു എന്ന്.
ആരാണെന്ന് പോലും മറന്ന് ഭാനുപ്രിയ, മാനസിക രോഗിയോ? സഹോദരി ശാന്തി പ്രിയയുടെ തുറന്ന് പറച്ചില്‍; എന്തുകൊണ്ട് ഭാനുപ്രിയ സിനിമ ഉപേക്ഷിച്ചു?
പിന്നെ നൈന്റീസിലെ റീ-യൂണിയന്‍ പരിപാടികള്‍ക്കൊന്നും ചേച്ചിയെ ആരും വിളിക്കാറില്ല. ഫോട്ടോകള്‍ കാണുമ്പോള്‍ ഞാന്‍ ചേട്ടനെ വിളിച്ച് ചോദിക്കാറുണ്ട്, ചേച്ചിയെ ആരും വിളിച്ചില്ല എന്ന് പറയും. ആരുടെ അടുത്തും നമ്പര്‍ ഇല്ലാതെയല്ല, ആരും വിളിച്ചില്ല. പിന്നെ യൂട്യൂബില്‍ വന്നിരുന്ന് ആര്‍ക്കും എന്തും വിളിച്ചു പറയാം എന്ന നിലയാണിപ്പോള്‍. പണ്ടും ഇപ്പോഴും ആളുകള്‍ തോന്നിയത് പറയുന്നതിന് വിശദീകരണം നല്‍കാന്‍ ഞങ്ങള്‍ പോകാറില്ല. പറയുന്നവര്‍ പറഞ്ഞോട്ടെ, അത് ഞങ്ങളെ ബാധിക്കുന്നതല്ല. ഞങ്ങള്‍ക്കും കുടുംബമുണ്ട്, ജീവിതമുണ്ട്, ഇമോഷന്‍സ് ഉണ്ട് എന്ന് ഈ പറയുന്നവര്‍ മനസ്സിലാക്കിയാല്‍ മതി- ശാന്തിപ്രിയ പറഞ്ഞു

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·