ആരാണ് റിക്ക് യൂൺ? അജ്ഞാതനായ ആ ക്യാരക്ടർ: ഊഹാപോഹങ്ങൾക്കിടയിൽ ഉയർന്നുവരുന്ന സംശയം: റിക്ക് എമ്പുരാന്റെ ഭാഗമെന്ന് കണ്ടെത്തൽ

9 months ago 8

Authored byഋതു നായർ | Samayam Malayalam | Updated: 26 Mar 2025, 7:22 am

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ ആണ് വെള്ള വസ്ത്രമിട്ട ഒരാള്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന ആ പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. അയാളുടെ പിന്നില്‍ ഒരു ഡ്രാഗണിന്റെ ചിത്രവും ഉണ്ടായിരുന്നു.

Samayam Malayalamഎമ്പുരാൻ എമ്പുരാൻ
ലോകമ്പാടുമുള്ള മലയാളി സിനിമ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രം എമ്പുരാൻ എത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ സസ്പെന്സുകള്ക്ക് പഞ്ഞമില്ല. മാർച്ച് 27-ന് രാവിലെ ആറ് മണിക്ക് ആണ് ഇന്ത്യയൊട്ടാകെയുള്ള തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തുന്നത്.ആഗോള റിലീസായി എത്തുന്ന ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അവിടത്തെ ടൈംസോൺ അനുസരിച്ചായിരിക്കും പ്രദർശനം ആരംഭിക്കുക.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത്. ഇതിനിടയിൽ പ്രധാന കഥാപാത്രങ്ങളിൽ ഒട്ടുമുക്കാൽ പേരെയും അണിയറപ്രവർത്തകർ പുറത്തുവിട്ടുവെങ്കിലും ചുവന്ന ഡ്രാഗണിന്റെ ചിത്രമുള്ള ഷര്‍ട്ട് ധരിച്ച് പുറം തിരിഞ്ഞ് നില്‍ക്കുന്ന കഥാപാത്രതേകുറിച്ചുള്ള സസ്പെൻസ് മാത്രം ആരും തുറന്നു പറഞ്ഞില്ല. അത് ആരായിരിക്കും എന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ എല്ലാവരും ചോദിച്ചെങ്കിലും പൃഥ്വി മറുപടി നൽകിയില്ല. ആമിർ ഖാന്റെ ഉൾപ്പടെയുള്ള പേരുകൾ പറയപ്പെടുന്നുണ്ടെങ്കിലും ഏറ്റവും ഒടുവിൽ മലയാളികൾ തന്നെ ഒരു കണ്ടെത്തലിൽ എത്തി. ആ പുറം റിക്ക് യൂണിന്റേതാണ് എന്നാണ് ഒടുവിൽ മലയാളികൾ കണ്ടെത്തിയത്.

ALSO READ: ഒരാൾ ധരിച്ചത് 45 ലക്ഷത്തിന്റെ വാച്ച് അനിയൻ 33 ലക്ഷത്തിന്റയും; കൂളിംഗ് ഗ്ലാസും ടി ഷർട്ട് വിലയും ഞെട്ടിക്കും; എമ്പുരാൻ വിശേഷങ്ങൾ തീരുന്നില്ല
ഈ അടുത്ത് റിക്ക് യൂണിന്റെ കാസ്റ്റിങ് ഏജൻസി നടൻ ഇന്ത്യന്‍ സിനിമയുടെ ഭാഗമാകുന്നു എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു ഇതാണ് മലയാളികളുടെ സംശയം റിക്കിലേക്ക് എത്താൻ കാരണം. കൊറിയൻ പശ്ചാത്തലമുള്ള ഹോളിവുഡ് നടനാണ് റിക്ക് യൂൺ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ഡൈ അനദർ ഡേ, നിൻജ അസാസിൻ, ഒളിമ്പസ് ഹാസ് ഫോളൻ തുടങ്ങിയ സിനിമകളിൽ റിക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.


റിക്കിന്റ ഇൻസ്റ്റ മുഴുവൻ മലയാളികളുടെ കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകാണ്. 'ഒരു പുറം തിരിഞ്ഞുള്ള പിക്ക് ഇടൂ… ഒരു കാര്യം നോക്കാനായിരുന്നു', 'കൊച്ചുകള്ളൻ നമ്മൾ കണ്ടുപിടിക്കില്ല എന്ന് കരുതിയോ', 'ആശാനേ നമ്മൾ കണ്ടുപിടിച്ചു', എന്നിങ്ങനെ നീളുകയാണ് ചിരിപ്പിക്കുന്ന കമന്റുകൾ

അതേസമയം എമ്പുരാൻ ഇതിനകം 50 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ അഡ്വാൻസ് സെയിൽസിലൂടെ നേടി എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇത് മലയാള സിനിയമയുടെ ചരിത്രത്തിലെ തന്നെ വലിയൊരു റെക്കോർഡാണ്.

L2E: 2019 ലെ ബ്ലോക്ക്ബസ്റ്റർ പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയായ ലൂസിഫറിൻ്റെ തുടർച്ചയാണ് എംപുരാൻ. 143 ദിവസങ്ങളിലായാണ് ചിത്രം ചിത്രീകരിച്ചത്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന L2E നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.
Read Entire Article