ആരാധകന് സ്നേഹചുംബനം നൽകി നവ്യ നായർ! ചേച്ചി പോലീസ് വേഷം കുളമാക്കും എന്നാണ് ഞങ്ങൾ വിചാരിച്ചത് പക്ഷെ അടിപൊളി

3 months ago 3

Authored by: ഋതു നായർ|Samayam Malayalam19 Oct 2025, 4:35 pm

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസറും ആഷിയ നാസറുമാണ് പാതിരാത്രിയുടെ നിര്‍മാതാക്കള്‍.

navya nair arsenic  a constabulary  serviceman  successful  pathirathri movie   navya s theatre sojourn  videoനവ്യ നായർ(ഫോട്ടോസ്- Samayam Malayalam)
നവ്യ നായർ ചിത്രം പാതിരാത്രി പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. പുഴുവിന് ശേഷം റത്തീന സംവിധാനം നിര്‍വഹിച്ച രണ്ടാമത്തെ ചിത്രം ആണ് 'പാതിരാത്രി. ആദ്യ ചിത്രമായ 'പുഴു'വിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ റത്തീനയുടെ ആദ്യ തിയേറ്റര്‍ റിലീസ് പടം കൂടിയാണ് പാതിരാത്രി. ഇടുക്കിയിലെ അണക്കര പൊലീസ് സ്റ്റേഷനില്‍ നിന്നും രാത്രി പട്രോളിംഗിനിറങ്ങുന്ന പൊലീസ് ഡ്രൈവറും പ്രൊബേഷന്‍ എസ് ഐയും നടത്തുന്ന അന്വേഷണവും അവര്‍ക്കിടയില്‍ തൊഴില്‍ ബോണ്ടിംഗിനു പുറമേ വ്യക്തി ജീവിതത്തിലെ ചില ഘട്ടങ്ങളില്‍ പരസ്പരം ചേര്‍ന്നു നില്‍ക്കുന്നതും ഉള്‍പ്പെടുത്തി ഷാജി മാറാടാണ് പാത്രിരാത്രി രചിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ തീയേറ്റർ റിയാക്ഷൻ എടുക്കാൻ വേണ്ടി എത്തിയ നവ്യ പങ്കുവച്ച വാക്കുകൾ ആണ് വൈറൽ ആയി മാറുന്നത്.

ആരാധകരുടെ സ്നേഹം കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും സിനിമ സ്വീകരിച്ചതിൽ നന്ദിയും നവ്യ അറിയിച്ചു. ചേച്ചി പോലീസ് വേഷം കുളമാക്കും എന്നാണ് ഞങ്ങൾ വിചാരിച്ചത് പക്ഷെ അടിപൊളി എന്ന് ഒരു ആരാധകൻ പറഞ്ഞപ്പോൾ ആരാധകന് സ്നേഹചുംബനം നവ്യ നൽകുന്നുണ്ട്.

ഫ്ലയിങ് കിസ് ആണ് നവ്യ നൽകിയത്. കഴിഞ്ഞദിവസം മകൻ സർപ്രൈസ് നൽകിയതും സുഹൃത്തുക്കൾ നവ്യയ്ക്ക് പിന്തുണ നൽകിയതുമായ വീഡിയോ വൈറൽ ആയിരുന്നു. നവ്യ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് പാതിരാത്രി

ALSO READ: 1200 കോടി ആസ്തിയിൽ വിവേക്! മലയാളികളുടെ ബോബി; ഒരു പാൻ കച്ചവടക്കാരനിൽ നിന്നും ബിസിനസിന്റെ ബാലപാഠങ്ങൾ നേടിയ താരം


നവ്യാ നായരുടെ പ്രൊബേഷന്‍ എസ് ഐ ജാന്‍സി കുര്യനും സൗബിന്‍ ഷാഹിറിന്റെ കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ ഹരീഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവര്‍ നടത്തുന്ന അന്വേഷണങ്ങളും അതിനിടയില്‍ പൊലീസുകാര്‍ തന്നെ പ്രതികളാവുകയും ചെയ്യുന്ന സ്ഥിതി വിശേഷവുമെല്ലാം ചേര്‍ത്ത് പ്രേക്ഷകര്‍ക്ക് ത്രില്ലര്‍ മൂഡ് ആണ് സിനിമ നൽകുന്നത്. അതിനോടൊപ്പം എടുത്തു പറയേണ്ടത് സാധാരണ കാണാറുള്ള പൊലീസ് കഥകളുടെ ചടുല വേഗത കൈവരിക്കാതെ കാര്യങ്ങളെല്ലാം ഒരേ താളത്തില്‍ പറയുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയാ പ്രത്യേകത.
Read Entire Article