തിരുവനന്തപുരം: മലയാള സിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍. മാര്‍ച്ച് 27 ന് ലോകവ്യാപകമായി റിലീസിനെത്തുന്ന ചിത്രത്തിന് ആദ്യദിനം വന്‍ ടിക്കറ്റ് വില്‍പനയാണ് നടന്നത്. പല തീയേറ്ററുകളിലും അധിക പ്രദര്‍ശനവും നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ തീയേറ്ററുകളിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് സുരക്ഷയൊരുക്കാനൊരുങ്ങുകയാണ് പോലീസ്. തിരുവനന്തപുരം നഗരത്തിലെ തീയേറ്ററുകളില്‍ 150 പോലീസുകാരെ വിന്യസിക്കുമെന്നാണ് വിവരം.
മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ ആരാധകര്‍ കൂട്ടമായി റിലീസിങ് കേന്ദ്രങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്. ഈ ആവേശത്തില്‍ അപകടങ്ങള്‍ സംഭവിക്കാനിടയുണ്ട്. മുമ്പ് ഹൈദരാബാദില്‍ പുഷ്പ 2 റിലീസിനിടെ ആരാധകരുടെ ആവേശം അതിരുവിടുകയും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപേര്‍ക്ക് ആളുകള്‍ മരണപ്പെടുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. അത്തരം സംഭവങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസിന്റെ ഈ മുന്നൊരുക്കം സഹായിച്ചേക്കും.
ഇതാദ്യമായാണ് ഒരു മലയാള ചിത്രം ആഗോള തലത്തില്‍ ഇത്രയേറെ പ്രതീക്ഷയര്‍പ്പിക്കപ്പെടുന്ന ചിത്രമായി മാറുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്.
മാര്‍ച്ച് 27-ന് ആഗോള റിലീസായി എത്തുന്ന ചിത്രം റിലീസിന് മുമ്പേ ഇന്ത്യന്‍ സിനിമയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിനോടകം ബുക്ക് മൈ ഷോയില്‍നിന്ന് മാത്രം 10 ലക്ഷത്തില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ് പോയ ഈ ചിത്രം മലയാള സിനിമയിലെ എല്ലാ ഓപ്പണിങ് റെക്കോര്‍ഡുകളും അഡ്വാന്‍സ് ബുക്കിങ്ങിലൂടെ തന്നെ തകര്‍ത്തു. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മാര്‍ച്ച് 27-നു ഇന്ത്യന്‍ സമയം രാവിലെ ആറ് മണി മുതല്‍ ആഗോള പ്രദര്‍ശനം ആരംഭിക്കും. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍ ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്ര- തെലങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. ഇതിനോടകം 60 കോടി രൂപക്ക് മുകളില്‍ ചിത്രം പ്രീ സെയില്‍സ് ആയി ആഗോള തലത്തില്‍ നേടിക്കഴിഞ്ഞു.
മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
Content Highlights: Empuraan release, Kerala constabulary information astatine theatres
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·