ആരും കാണാതെ സയലന്റായി കരഞ്ഞുപോയി ഞാന്‍; വലിയൊരു ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംയുക്ത

1 week ago 2

Authored by: അശ്വിനി പി|Samayam Malayalam13 Jan 2026, 7:00 p.m. IST

സംയുക്തയുടെ അഭിനയ തികവ് തിരിച്ചറിയാന്‍ ലില്ലി, തീവണ്ടി, വെള്ളം പോലുള്ള സിനിമകള്‍ തന്നെ ധാരാളം. എന്നാല്‍ അത് മാത്രമല്ല സംയുക്തയുടെ ആഗ്രഹം

samyukthaസംയുക്ത
ലില്ലി എന്ന ആദ്യ സിനിമ മുതല്‍ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന നടിയാണ് സംയുക്ത . തുടര്‍ന്ന് തീവണ്ടി, എടക്കാട് ബെറ്റാലിയന്‍, വെള്ളം, കടുവ പോലുള്ള മികച്ച സിനിമകളുടെ ഭാഗമായി. മലയാള സിനിമയും കടന്ന് തമിഴിലെത്തി, അവിടെയും സംയുക്ത വിജയം കണ്ടു. ധനുഷിന്റെ നായികയായി എത്തി തമിഴകത്തും ശ്രദ്ധ നേടിയ സംയുക്ത ഇപ്പോള്‍ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത് തെലുങ്ക് സിനിമ ഇന്റസ്ട്രിയിലാണ്.

ഒന്നിനു പിറകെ ഒന്നായി മികച്ച, നല്ല അവസരങ്ങളാണ് സംയുക്തയെ തേടി തെലുങ്ക് സിനിമാ ലോകത്തു നിന്നും വരുന്നത്. അഖണ്ഡ 2 - താണ്ഡവം എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. ഇപ്പോള്‍ നാരി നാരി നടുമ മുറൈ എന്ന ചിത്രത്തിന്റെ റിലീസിങ് തിരക്കിലാണ് സംയുക്ത. രാഘവ ലോറന്‍സും നിവിന്‍ പോളിയും ഒന്നിക്കുന്ന ബെന്‍സ്, കാജോളിന്റെ മഹാറാണി- ക്വീന്‍ ഓഫ് ക്വീന്‍സ്, മോഹന്‍ലാലിന്റെ റാം എന്നിവയുള്‍പ്പടെ ആറോളം സിനിമകളാണ് സംയുക്തയ്ക്ക് അണിയറയില്‍ ഒരുങ്ങുന്നത്.

Also Read: തന്റെ ആദ്യ നായകനെ കാണാന്‍ കനക എത്തി! ഇത് നമ്മുടെ പഴയ മാലുവാണെന്ന് തിരിച്ചറിയാന്‍ പ്രയാസം!

എന്നാല്‍ ഇവിടം കൊണ്ടൊന്നും സംയുക്തയുടെ സിനിമാ മോഹങ്ങള്‍ അവസാനിക്കുന്നില്ല. ഇനിയും നല്ല വേഷങ്ങള്‍ ചെയ്യാനാണ് സംയുക്തയുടെ ആഗ്രഹം. 2025 തന്റെ കരിയറിനെ സംബന്ധിച്ച് മികച്ച ഒരു വര്‍ഷമായിരുന്നു എന്ന് സംയുക്ത സമ്മതിക്കുന്നു. പക്ഷേ അത് മാത്രമല്ല, ചെയ്യാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍ ഇനിയുമുണ്ടത്രെ.

അടുത്തിടെ യാമി ഗൗതം അഭിനയിച്ച ഹാഖ് എന്ന ചിത്രം ഫ്‌ളൈറ്റില്‍ വച്ച് കാണാന്‍ ഇടയായി എന്നും, ആരും കാണാതെ സയലന്റായി ഞാന്‍ ആ സിനിമ കണ്ട് കരഞ്ഞു പോയി എന്നും സംയുക്ത പറയുന്നു. ഇപ്പോള്‍ എന്റെ ആഗ്രഹം, യഥാര്‍ത്ഥത്തില്‍ ഇവിടെ ജീവിച്ചു പോയ സ്ത്രീകളുടെ ബയോപിക് സിനിമകള്‍ അഭിനയിക്കാനാണ് എന്നും സംയുക്ത പറഞ്ഞു.

Also Read: ദുബായിൽ ഉയർന്ന ഉദ്യോഗം; അലക്സിനെക്കുറിച്ച് അധികമാർക്കും അറിയാത്ത കാര്യം; വിവാഹം നടന്നത് കുടുംബത്തിന്റെ പിന്തുണയോടെ

മുത്ത് മാലകൾ നൽകി പെൺകുട്ടികളെ ബുക്ക് ചെയ്യും; സാംബുരു വംശത്തിന്റെ വിചിത്രമായ ആചാരം


സംയുക്ത സിനിമകളില്‍ ചെയ്ത വേഷങ്ങള്‍ എല്ലാം തന്നെ ഒന്നിനൊന്ന് വ്യത്യസ്തവും വേറിട്ടതുമാണ്. അത് മാത്രമല്ല, ലില്ലി മുതല്‍, അഖണ്ഡ 2 വരെയുള്ള സിനിമകള്‍ എടുത്തു നോക്കിയാല്‍ വെറുതേ വന്ന് പോകുന്ന നായികാ കഥാപാത്രങ്ങളുമല്ല, ശക്തമായ നിലപാടുകളുള്ള നായികയാണ്. അതിനാല്‍ തന്നെ ഇതിനോടകം സംയുക്ത തന്റെ കഴിവ് തെളിയിച്ചതാണ് എന്ന് ആരാധകര്‍ പറയുന്നു. സിനിമകളുടെ പേരില്‍ മാത്രമല്ല, റിയല്‍ ലൈഫിലെ ചില ശക്തമായ നിലപാടുകളുടെ പേരിലും തുറന്ന് പറച്ചിലുകളുടെ പേരിലും സംയുക്ത എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article