ദിൽഷ പ്രസന്നൻ പ്രധാന വേഷത്തിലെത്തുന്ന മലയാള സിനിമ ‘സീ ഓഫ് ലവ്- കടലോളം സ്നേഹം’ എന്ന ചിത്രം വെള്ളിയാഴ്ച തീയറ്ററുകളിലേക്ക്. ആണ് , പെണ്ണ് എന്ന രണ്ട് ബൈനറിക്കപ്പുറത്തേക്ക് ലോകം സഞ്ചരിക്കുമ്പോൾ അതിൻ്റെ കൂടെ നടക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുക എന്ന ആശയം മുന്നോട്ട് വെക്കുന്ന ലിംഗത്തിനതീതമായുള്ള ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ചലച്ചിത്രമാണ് ‘സീ ഓഫ് ലവ്- കടലോളം സ്നേഹം എന്ന് അണിയറ പ്രവർത്തകർ പറയുന്നു.
ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് സായി കൃഷ്ണയാണ്. സംവിധായികയും ദേവകൃഷ്ണനും ചേർന്നാണ് കഥ.
മീര നായർ, കോട്ടയം രമേഷ്, സീനത്ത് എ. പി, ജിബ്നു ചാക്കോ ജേക്കബ്, ദേവകൃഷ്ണൻ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്. വിൻ റീൽസ് ഡിജിറ്റലിൻ്റെ ബാനറിൽ ജിബ്നു ചാക്കോ ജേക്കബ് ആണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രഹണം: സുനിൽ പ്രേം, എഡിറ്റർ: ബീന പോൾ, സംഗീതം: റാസാ റസാഖ്, ബിജിഎം: രഞ്ജിത്ത് മേലേപ്പാട്, കലാനിർമ്മാണം: സുരേഷ് ബാബു നന്ദന, വസ്ത്രാലങ്കാരം: സായി കൃഷ്ണ, മേക്കപ്പ്: പ്രിയ, വോയ്സ് റെക്കോർഡിസ്റ്റ്: അരുൺ & വർഗ്ഗീസ്, വോയ്സ് റീ-റെക്കോർഡിസ്റ്റ്: അനൂപ് തിലക്, കളറിസ്റ്റ്: മഹാദേവൻ.
Content Highlights: Dilsha Prasannan Stars successful Gender-Affirming Malayalam Film
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·