15 September 2025, 03:30 PM IST

രാഹുൽ മാങ്കൂട്ടത്തിൽ, സീമ ജി. നായർ | Photo: Facebook/ Seema G Nair
കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും പിന്തുണച്ച് നടി സീമ ജി. നായര്‍. ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ രാഹുല്‍ നിരപരാധിയാണെന്ന് സീമ ജി നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ നിയമസഭയില്‍ എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം. ആരോപണങ്ങള്‍ തുടര്‍ച്ചയായി പുറത്തുവന്ന ഘട്ടത്തിലും നടി രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
'വരുമോ, വരില്ല, വരില്ലേ, വരാതിരിക്കില്ല, വരുമായിരിക്കും, വന്നു... ഇനി വരുന്നിടത്തു വെച്ചു കാണാം അല്ലേ? രാഹുലിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ നിങ്ങള്‍ നിരപരാധി ആണ്. ഇപ്പോള്‍ നിലവില്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തതുകൊണ്ട്, പ്രാഥമിക അംഗത്വം പോലും ഇല്ലാത്തതുകൊണ്ട്, ആരെയും ധിക്കരിച്ചു എന്ന് പറയാനാകില്ല. സ്വതന്ത്രന്‍ ആയതുകൊണ്ട്, സ്വന്തമായി തീരുമാനമെടുക്കാം'- എന്നായിരുന്നു സീമ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിനിലെതിരായ ചര്‍ച്ചകളും പ്രതിഷേധങ്ങളും കാണുമ്പോള്‍ തനിക്ക് ഓര്‍മവരുന്നത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ തേജോവധമാണെന്ന് സീമ അഭിപ്രായപ്പെട്ടിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്ന് നടി ചൂണ്ടിക്കാട്ടി. എവിടെയെങ്കിലും ഒരാള്‍ക്കായി വഴി തെറ്റില്ല. തെറ്റുന്നുവെങ്കില്‍ അതില്‍ രണ്ട് പേരും തുല്യ പങ്കാളികളായിരിക്കും. അപ്പോള്‍ ഒരു പക്ഷത്തെ മാത്രം എങ്ങനെ കുറ്റം പറയുമെന്നും അന്ന് സീമ ചോദിച്ചിരുന്നു.
Content Highlights: Seema G Nair Supports Suspended MLA Rahul Mamkootathil
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·