Authored by: അശ്വിനി പി|Samayam Malayalam•9 Dec 2025, 5:19 p.m. IST
നായികമാരുടെ അമ്മ വേഷത്തെക്കാള്‍ നായകന്മാരുടെ അമ്മ വേഷത്തിനാണ് എന്നെ എല്ലാവരും വിളിക്കുന്നത്. ഇപ്പോള്‍ സ്വന്തമായി ഒരു മകന്‍ വേണം എന്ന ആഗ്രഹമുണ്ടെങ്കിലും എന്തു ചെയ്യും, വൈകിപ്പോയില്ലേ. ഇനി പ്രസവിക്കാന്‍ കഴിയില്ല എന്ന് ശരണ്യ പൊന്‍വണ്ണന്‍ പറയുന്നു
ശരണ്യ പൊൻവണ്ണൻരണ്ട് പെണ്‍കുട്ടികളാണ് എനിക്ക്, രണ്ട് പേരും ഡോക്ടര്‍മാരാണ്. അത് ഞാന്‍ വളരെ അഭിമാനത്തോടെ പറയുന്ന ഒന്നാണ്. എനിക്ക് പെണ്‍മക്കള്‍ ഉണ്ടാവണം എന്നത് വലിയ ആഗ്രഹമായിരുന്നു. ആറ് പെണ്‍മക്കള്‍ വേണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പഠിക്കുന്ന കാലത്തേ ഞാന്‍ അമ്മയോട് പറയുമായിരുന്നു, കല്യാണം കഴിഞ്ഞാല്‍ ഞാന്‍ ആറ് പെണ്‍കുട്ടികളെ പ്രസവിക്കും എന്ന്.
Also Read: 200 കോടി ജീവനാംശം മാത്രമല്ല, കല്യാണ സാരിയും മുന്‍ ഭര്‍ത്താവിന് തിരികെ നല്‍കിയ സമാന്ത; എന്തിന്?എന്നാല്‍ എന്റെ നിര്‍ഭാഗ്യം, എനിക്ക് കല്യാമാവുന്നതിന് മുന്‍പേ അമ്മ മരണപ്പെട്ടു. എനിക്ക് സഹോദരിമാര്‍ ആരുമില്ല, അതുകൊണ്ട് തന്നെ പ്രസവിച്ചാല്‍ സഹായത്തിനായിട്ട് ആരുമില്ല. അതുകൊണ്ട് മാത്രം, പേടിച്ചിട്ട് രണ്ട് പ്രസവത്തോടെ നിര്‍ത്തി, ഇല്ലെങ്കില്‍ ഉറപ്പായിട്ടും എനിക്ക് ആറ് കുട്ടികള്‍ ഉണ്ടാവുമായിരുന്നു, അതായിരുന്നു എന്റെ ടാര്‍ഗെറ്റ്- ചിരിച്ചുകൊണ്ട് ശരണ്യ പൊന്‍വണ്ണന്‍ പറഞ്ഞു.
Also Read: ഐശ്വര്യ റായി മാത്രം മതി എന്നായിരുന്നു രജിനികാന്തിന്, പക്ഷേ രമ്യയെ സാരിയില്‍ കണ്ടപ്പോള്‍ ഓകെ; നീലാംബരിയെ കുറിച്ച് രജിനികാന്ത്
മിഡിൽ ക്ലാസ് ഫാമിലിക്ക് അനുയോജ്യം; LIC പ്രൊട്ടക്ഷൻ പ്ലസ് പോളിസിയെക്കുറിച്ച് അറിയാം
പെണ്‍മക്കള്‍ ജനിച്ചു, പെണ്‍മക്കളെ മാത്രമാണ് ഇഷ്ടം എന്ന് പറഞ്ഞ് ജീവിക്കുമ്പോഴാണ് സിനിമയില്‍ എനിക്ക് നായകന്മാരുടെ അമ്മയാകാനുള്ള അവസരങ്ങള്‍ വന്നത്. നായികമാരെക്കാള്‍ നായകന്മാരുടെ അമ്മ വേഷങ്ങള്‍ മാത്രമാണ് കിട്ടിയത്. അങ്ങനേ അഭിനയിച്ച് അഭിനയിച്ച് എനിക്കുള്ളില്‍ ഒരു ആഗ്രഹം ഞാനറിയാതെ തന്നെ വന്നു, ഒരു ആണ്‍കുട്ടി വേണം എന്ന് എനിക്ക് ഭയങ്കര ആഗ്രഹം തോന്നുന്നു. പക്ഷേ ഒരുപാട് വൈകിപ്പോയി. അതുകൊണ്ട് പ്രസവിക്കാന്‍ എന്തായാലും ആവില്ല. അതുകൊണ്ട് എന്റെ സിനിമകളിലെ ഹീറോകള്‍ എല്ലാം എനിക്ക് മക്കളെ പോലെ തന്നെയാണ്. ഇപ്പോള്‍ മകനെ പോലെ മരുമകനെയും കിട്ടി- ശരണ്യ പൊന്‍വണ്ണന്‍ പറഞ്ഞു






English (US) ·