ആളൊരുങ്ങി അരങ്ങൊരുങ്ങീ ആയിരം തേരൊരുങ്ങീ! കൊട്ടാരത്തിൽ വച്ച് വിവാഹം; തീയതിയും, സ്ഥലവും ഉറപ്പിച്ചു

3 weeks ago 2

Authored by: ഋതു നായർ|Samayam Malayalam31 Dec 2025, 12:01 p.m. IST

ഇത്രയൊക്കെ ആയിട്ടും വിവാഹത്തെ കുറിച്ച് പബ്ലിക്കിന് മുൻപിൽ ഒരു വിശദീകരണവും ഇരുവരും നൽകിയിട്ടില്ല. ഇവരും ആയി അടുത്ത വൃത്തങ്ങൾ ആണ് വിവാഹത്തെകുറിച്ചുള്ള വിശേഷങ്ങൾ പങ്കിടുന്നത്

rashmika mandanna and vijay deverakonda wedding day  and wedding venue fixed(ഫോട്ടോസ്- Samayam Malayalam)
നമ്മൾ വിചാരിക്കുന്നതിലും അപ്പുറം ഫാസ്റ്റ് ആയിട്ടാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹ ഒരുക്കങ്ങൾ നടത്തുന്നത്. ഇരുവരും ന്യൂ ഇയർ ആഘോഷത്തിനായി റോമിൽ ആണ് ഇപ്പോൾ. ബാച്ചിലർ ആയുള്ള ലാസ്റ്റ് ന്യൂ ഇയർ ആകും ഇത്. എന്നാൽ ന്യൂ ഇയറിൽ ഇരുവരെയും സംബന്ധിച്ചടത്തോളം ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ ആണ് വരാൻ പോകുന്നത്.

വിവാഹത്തിനായി രണ്ടുപേരും തയ്യാറെടുത്തു കഴിഞ്ഞു. ഈ അടുത്താണ് രശ്‌മിക ബാച്ചിലർ പാർട്ടി ആഘോഷിച്ചത്. ഇരുവരും വിവാഹം അതീവ രഹസ്യമായിട്ടാണ് പ്ലാൻ ചെയ്യുന്നത് എങ്കിലും ഇരുവരുടെയും വിവാഹം അടുത്ത വർഷം ആദ്യം തന്നെ ഉണ്ടാകും എന്നാണ് നാഷണൽ മീഡിയാസ് പറയുന്നത്.


ഒക്ടോബറിൽ ഇരുവരുടെയും കുടുംബങ്ങളുടെ സാന്നിധ്യത്തിൽ ആയിരുന്നു രഹസ്യമായി വിവാഹനിശ്ചയചടങ്ങുകൾ. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ തീയതിയും വേദിയും സംബന്ധിച്ച വിശദാംശങ്ങൾ ആണ് പുറത്തുവരുന്നത്.

രശ്മികയോ വിജയോ ഇതുവരെ തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഒന്നും പരസ്യമാക്കിയിട്ടില്ലെങ്കിലും, ഫെബ്രുവരിയിൽ ആണ് വിവാഹമെന്ന് ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ തന്നെ സ്ഥിരീകരിച്ചു .

രശ്മികയുടെയും വിജയ്‌യുടെയും വിവാഹം ഫെബ്രുവരി 26 ന് ഉദയ്പൂരിലെ ഒരു കൊട്ടാരത്തിൽ വച്ചുനടക്കും എന്നാണ് റിപോർട്ടുകൾ. അവരുടെ വിവാഹനിശ്ചയം പോലെ തന്നെ, വിവാഹം കഴിയുന്നത്ര ലളിതമാക്കി അവരുടെ പ്രിയപ്പെട്ടവർ മാത്രം പങ്കെടുക്കുന്നത് ചടങ് ആയിരിക്കും.

ALSO READ: അപ്പുവും മായയും മാത്രമല്ല ഒരു ചെറുമകൻ കൂടി നീരജ്! പ്യാരിയുടെ മകൻ; അച്ഛമ്മയും ആയി അടുത്ത ബന്ധവും!വിവാഹശേഷം ഹൈദരാബാദിൽ തിരിച്ചെത്തിയാൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി ഒരു പാർട്ടി നടത്താൻ ദമ്പതികൾ തീരുമാനിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

2025 ഒക്ടോബർ 3 ന് ആണ് ഹൈദരാബാദിൽ വെച്ച് രശ്മികയും വിജയും മോതിരം കൈമാറിയത്.

Read Entire Article