09 July 2025, 11:17 PM IST

മുരളി ഗോപി, ജെഎസ്കെ പോസ്റ്റർ | Photos: Facebook, instagram
കലയ്ക്കുമേലുള്ള സെന്‍സര്‍ഷിപ്പിനെതിരെ ശക്തമായ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്നും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യണമെന്നുമുള്ള സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യത്തിന് നിര്‍മ്മാതാക്കള്‍ വഴങ്ങിയ പശ്ചാത്തലത്തിലാണ് മുരളി ഗോപിയുടെ ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണം. നിരവധി പേരാണ് മുരളി ഗോപിയുടെ പോസ്റ്റിനെ അനുകൂലിച്ച് ലൈക്കും കമന്റും ചെയ്തത്.
വിഖ്യാത അമേരിക്കന്‍ ചലച്ചിത്രകാരനും സാഹിത്യനിരൂപകനും ചരിത്രകാരനുമായ ഹെന്റി ലൂയിസ് ഗേറ്റ്‌സ് ജൂനിയറിന്റെ വാക്കുകളാണ് മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. 'ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത്' (Censorship is to creation arsenic lynching is to justice) -ഇതാണ് മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാചകം. ഗംഭീരമായ രാഷ്ട്രീയ പ്രസ്താവനയാണ് മുരളി ഗോപിയുടേത് എന്നാണ് പോസ്റ്റിനുതാഴെ വന്ന ഒരു കമന്റ്.
ബുധനാഴ്ചയാണ് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞ പേരുമാറ്റാനുള്ള നിര്‍ദേശം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മ്മാതാക്കള്‍ അംഗീകരിച്ചത്. ഇതുപ്രകാരം ജാനകി എന്ന പേര് ജാനകി വി. എന്നാക്കി മാറ്റും. ഒപ്പം ചിലഭാഗങ്ങളിലെ സംഭാഷണം മ്യൂട്ട് ചെയ്യാനുള്ള നിര്‍ദേശവും അണിയറക്കാര്‍ അംഗീകരിച്ചു. ജാനകി എന്ന പേര് രാമായണത്തിലെ സീതയുടേതാണെന്നും ഇത് മതവികാരം വ്രണപ്പെടുത്തുമെന്നുമുള്ള വിചിത്രവാദം പറഞ്ഞാണ് നേരത്തേ സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്. തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തേ മുരളി ഗോപി രചന നിര്‍വഹിച്ച മോഹന്‍ലാല്‍ ചിത്രം എല്‍2: എമ്പുരാനും വിവാദമായിരുന്നു. ഗുജറാത്ത് കലാപത്തോടും അതില്‍ ഉള്‍പ്പെട്ട വ്യക്തികളോടും സാദൃശ്യമുള്ള എമ്പുരാനിലെ രംഗങ്ങളാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് അണിയറക്കാര്‍ കഥാപാത്രത്തിന്റെ പേര് മാറ്റുകയും ചില ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുരളി ഗോപി വിവാദങ്ങളില്‍ മൗനം പുലര്‍ത്തുകയാണ് ചെയ്തത്.
Content Highlights: Murali Gopy's Facebook station against censorship connected creation becomes beardown governmental statement
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·