07 April 2025, 02:41 PM IST

ശ്രീലീല, പ്രചരിക്കപ്പെടുന്ന ദൃശ്യം | Photo: Instagram/ Sreeleela, PapaPaparazzi
ഒട്ടേറെ ആരാധകരുള്ള തെന്നിന്ത്യൻ നടിയാണ് ശ്രീലീല. ഡാന്‍സിങ് ക്വീന്‍ എന്ന് വിളിപ്പേരുള്ള താരം പുഷ്പ 2: ദി റൂളിലെ ഐറ്റം നമ്പറിലെ പ്രകടനത്തിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധനേടി. ഇപ്പോള്‍ കാര്‍ത്തിക് ആര്യനൊപ്പം അനുരാഗ് ബസുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ആഷിഖി 3-യിലാണ് താരം അഭിനയിക്കുന്നത്.
ഗാങ്‌ടോക്കിലും ഡാര്‍ജിലിങ്ങിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നത്. ഡാര്‍ജിലിങ്ങിലെ ഷെഡ്യൂളിനിടെ നടന്ന ഒരുസംഭവത്തിന്റെ ദൃശ്യം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ആരാധകര്‍ക്കിടയിലൂടെ കാര്‍ത്തിക് ആര്യനൊപ്പം നടന്നുവരുന്ന താരത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.
ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുവരുമ്പോള്‍ ശ്രീലീലയെ ആരാധകരാരോ പിടിച്ചുവലിക്കുന്നതായി വീഡിയോയില്‍ കാണാം. ഇത് അറിയാതെ കാര്‍ത്തിക് ആര്യന്‍ മുമ്പില്‍ നടന്നുപോവുന്നതും കാണാം. ഇരുവരും നടന്നുപോവുമ്പോള്‍ അപ്രതീക്ഷിതമായി ആരോ താരത്തെ ആള്‍ക്കൂട്ടത്തിലേക്ക് പിടിച്ചുവലിക്കുകയായിരുന്നു. സംഭവത്തില്‍ ശ്രീലീല അസ്വസ്ഥയാവുന്നതും വീഡിയോയില്‍ കാണാം.
നടിയോട് മോശമായി പെരുമാറിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പലരും ആവശ്യപ്പെട്ടു. ഇത് മോശം പെരുമാറ്റമാണ്, ശ്രീലീല ഷോക്കായിപ്പോയി. ഭാവിയിലെങ്കിലും ആളുകള്‍ നന്നായി പെരുമാറാന്‍ പഠിക്കുമെന്ന് പ്രതീക്ഷിക്കാം. ഇത്തരം ആള്‍ക്കൂട്ടത്തിനിടയില്‍ കാര്‍ത്തിക് ആര്യനുപോലും പ്രത്യേകം സുരക്ഷയൊരുക്കണമെന്നാണ് മറ്റൊരു കമന്റ്.
Content Highlights: A Fan Pulls Sreeleela Into The Crowd While Unaware Kartik Aaryan Walks Ahead
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·