ആസിഫ് അലി-അപര്‍ണ്ണ ബാലമുരളി എന്നിവരൊന്നിക്കുന്ന ജീത്തു ജോസഫ് ചിത്രം; 'മിറാഷ്' 19-ന്

4 months ago 4

സിഫ് അലി, അപര്‍ണ്ണ ബാലമുരളി, ഹക്കീം ഷാജഹാന്‍, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന'മിറാഷ്' സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച റീലിസിനെത്തും. ഒരു ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറുടെ ജീവിതം മുന്‍നിര്‍ത്തിക്കൊണ്ട് ജീത്തു ഒരുക്കുന്ന ഈ ചിത്രം ഒരു പസില്‍ ഗെയിം ആയാണ് ഒരുക്കിയിരിക്കുന്നത്.

സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സും, ബെഡ് ടൈം സ്റ്റോറീസുമായി സഹകരിച്ച് നാഥ് സ്റ്റുഡിയോസ്, ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ് അവതരിപ്പിക്കുന്ന 'മിറാഷ്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മുകേഷ് ആര്‍. മേത്ത, ജതിന്‍ എം. സേഥി, സി.വി. സാരഥി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

അപര്‍ണ ആര്‍. തറക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. കൂമന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജിത്തു ജോസഫ്- ആസിഫ് അലി എന്നിവര്‍ ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കിഷ്‌കിന്താ കാണ്ഡം എന്ന ചിത്രത്തിലാണ് അവസാനമായി ഹിറ്റ് കോംബോ ആയ അപര്‍ണയും ആസിഫും ഒരുമിച്ചത്.

ജിത്തു ജോസഫ് എന്ന ഹിറ്റ് മേക്കറിന്റെ കൈയ്യൊപ്പും കൂടിയാകുമ്പോള്‍ 'മിറാഷ്' എന്ന ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയാണ്.

ഗാനരചന-വിനായക് ശശികുമാര്‍, സംഗീതം-വിഷ്ണു ശ്യാം, എഡിറ്റര്‍-വി.എസ്. വിനായക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-കത്തീന ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-പ്രശാന്ത് മാധവ്, കോസ്റ്റ്യൂം ഡിസൈനര്‍- ലിന്റാ ജീത്തു, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്-നന്ദു ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുധീഷ് രാമചന്ദ്രന്‍, വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍-ടോണി മാഗ്മിത്ത്, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, അഡ്വര്‍ടൈസിങ്-ബ്രിങ്‌ഫോര്‍ത്ത്, പി.ആര്‍.ഒ-ആതിരാ ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്-ടിങ്.

Content Highlights: Mirage movie release

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article