'ഇങ്ങനെ പോയാല്‍ എന്റെ പേരുള്‍പ്പെടെ മാറ്റണം എന്ന് പറയും'; 'ജാനകി' വിവാദത്തില്‍ ഷാജി കൈലാസ്

6 months ago 8

01 July 2025, 10:55 AM IST

shaji kailas jsk movie

ഷാജി കൈലാസ്, പ്രതീകാത്മക ചിത്രം | Photo: Mathrubhumi, Special Arrangement

സുരേഷ് ഗോപി ചിത്രം 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ഷാജി കൈലാസ്. ഇങ്ങനെപോയാല്‍ തന്റെ പേരുള്‍പ്പെടെ മാറ്റേണ്ടിവരുമെന്ന് ഷാജി കൈലാസ് മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിലെ ജാനകി എന്ന പേരുമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതുമായി ബന്ധപ്പെട്ട് സിനിമാസംഘടനകള്‍ കഴിഞ്ഞദിവസം നടത്തിയ പ്രതിഷേധത്തിനിടെയാണ് പ്രതികരണം.

'ഇങ്ങനെ ഒരു നിറംകൊടുക്കാന്‍ പാടില്ല. ഇങ്ങനെ തുടര്‍ന്ന് പോയാല്‍ ഒന്നുംചെയ്യാന്‍ പറ്റില്ല. എന്റെ പേരുള്‍പ്പെടെ. പ്രത്യേകവിഭാഗത്തില്‍പ്പെട്ട സംവിധായകനാണ് അതുകൊണ്ട് മാറ്റണം എന്ന് പറയും. സെന്‍സര്‍ബോര്‍ഡിലെ ഇവിടുത്തെ ഓഫീസറുടെ മാനസികപ്രശ്‌നമാണത്. അല്ലാതെ വേറെ ആര്‍ക്കുമില്ല. ബോര്‍ഡിലെ അംഗങ്ങളെല്ലാം ഒപ്പിട്ടുകൊടുത്ത സാധനമാണ്. ടീസറിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ്, എല്ലാം അവര്‍ കണ്ടതാണ്. പിന്നെ എന്താണ് അവര്‍ക്ക് പ്രശ്‌നം', ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത് ചൂണ്ടിക്കാട്ടി ഷാജി കൈലാസ് ചോദിച്ചു.

ചിത്രത്തിന്റെ പേരുമാറ്റണം എന്ന ആവശ്യത്തിലെ ഔചിത്യം മനസിലാകുന്നില്ലെന്ന് അന്‍സിബ പറഞ്ഞു. പേരുമാറ്റണം എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രശ്‌നങ്ങളില്‍ മതങ്ങളെ ഒരിക്കലും കുത്തിക്കയറ്റരുത്. സ്‌നേഹം, സമാധാനം, നല്ലജീവിതം- ഇതൊക്കെയാണ് എല്ലാമതങ്ങളും പറയുന്നത്. ചില മനുഷ്യന്മാരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. അവര്‍ ഈ പ്രശ്‌നങ്ങള്‍ മാറ്റിക്കഴിഞ്ഞാല്‍ ഇവിടുത്തെ ഭൂരിഭാഗം മനുഷ്യന്മാരും സുഖമായി ജീവിക്കുമെന്നും അന്‍സിബ പറഞ്ഞു.

Content Highlights: Shaji Kailas criticizes the censor committee refusal to certify `JSK: Janaki vs State of Kerala`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article