ഇങ്ങനെയായിരിക്കമം ഫ്രണ്ടിന് ബർത്ത്ഡേ വിഷ് ചെയ്യേണ്ടത്; ജിമിന്റെ സ്വകാര്യ ചിത്രങ്ങൾ പങ്കുവച്ച് താരങ്ങൾ

3 months ago 4

Authored by: അശ്വിനി പി|Samayam Malayalam14 Oct 2025, 6:45 pm

കഴിഞ്ഞ ദിവസമായിരുന്നു ജിമിന്റെ മുപ്പതാം ജന്മദിനം. ഉറ്റ സുഹൃത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് താരത്തിന്റെ ഏതാനും സ്വകാര്യ ചിത്രങ്ങളാണ് ബിടിഎസിലെ മറ്റ് താരങ്ങൾ പങ്കുവച്ചത്

jimin birthdayജിമിൻ ബർത്ത്ഡേ
ഇന്നലെ ഒക്ടേബർസ 13 ന് ബിടിഎസ് താരം ജിമിന്റെ മുപ്പതാം പിറന്നാൾ ആയിരുന്നു. ലോകമെമ്പാടുമുള്ള ബിടിഎസ് ആരാധകർ (ആർമി) ജിമിന് ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തി. ഗായകന്റെ വ്യത്യസ്ത ഫോട്ടോകളും വീഡിയോകളും എല്ലാം ഷെയർ ചെയ്തുകൊണ്ടായിരുന്നു ആശംസാ പ്രകടനങ്ങൾ. ആരാധകർക്കൊപ്പം സോഷ്യൽ മീഡിയയിലൂടെ ആഘോഷത്തിൽ ജിമിനും പങ്കുചേർന്നു.

ജിമിന് ബിടിഎസ്സിലെ മറ്റ് ആറ് പേരും എങ്ങനെയൊക്കെ ആശംസകൾ അറിയിക്കും എന്നറിയാനാണ് പിന്നീട് ആരാധകർ കാത്തിരുന്നത്. അത് വളരെ രസകരവുമായിരുന്നു. ഇതുവരെ കാണാത്തതും, വളരെ രസകരവുമായ ഫോട്ടോകളാണ് ഓരോരുത്തരും പങ്കുവച്ചത്. ജെ ഹോപ്പും, ജിമിനും, വിയും അവരുടെ ഗാലറിൽ ഉള്ള, എന്നാൽ ആരാധകർ ഇതുവരെ കാണാത്ത ജിമിന്റെ ഫോട്ടോകളാണ് പങ്കുവച്ചത്.

Also Read: വീണ്ടും ആ ആഗ്രഹം തോന്നുന്നു എന്ന് സംവൃത; മനസ്സ് പറയുന്നത് കേൾക്കൂ, ധൈര്യമായി ചെയ്യൂ; പിന്തുണയുമായി ആരാധകർ

പുതിയ ആൽബത്തിനായി രണ്ട് മാസങ്ങൾ ബിടിഎസ് താരങ്ങൾ ലോസ് ആഞ്ചൽസിൽ ആയിരുന്നു. ആ സമയത്ത് ബീച്ചിൽ പോയപ്പോൾ എടുത്ത, ജിമിൻ വ്യത്യസ്തമായ ഒരു പോസ് നൽകിയ ഫോട്ടോ ആണ് ജെ ഹോപ് പങ്കുവച്ചത്. യുനൈറ്റഡ് സ്റ്റേറ്റിലെ വെക്കേഷൻ സമയത്ത് എടുത്ത ഒരു സ്വകാര്യ ചിത്രമാണ് ആർഎമ്മും പങ്കുവച്ചിരിയ്ക്കുന്നത്.

Also Read: മരിക്കും മുൻപ് കഴി‍ഞ്ഞ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ കഴിഞ്ഞാൽ; ഏറ്റവും സന്തോഷിച്ച നിമിഷങ്ങൾ പങ്കുവച്ച് ദിയ കൃഷ്ണ

അതേ സമയം 1995 ൽ ജനിച്ച ജെമിൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത് തന്റെ ഇതുവരെയുള്ള ജീവിതത്തിലെ ചില പ്രധാന നിമിഷങ്ങളാണ്. റോക്കിയായിരുന്ന കാലത്തെയുൾപ്പടെ മനോഹരമായ ഏതാനും ചിത്രങ്ങൾ ജിമിൻ പങ്കുവച്ചിരിയ്ക്കുന്നു.

പ്രിയദർശന് സംഭവിച്ചത് എന്താണ്, എവിടെയാണ് പിഴച്ചത്?


തന്റെ സ്പെഷ്യൽ ഡേയ്ക്ക് ആശംസകളുമായി എത്തിയ ആരാധകർക്ക് നന്ദി അറിയിച്ച് ജിമിൻ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയും, തങ്ങളുടെ വരാനിരിയ്ക്കുന്ന ആൽബത്തെ കുറിച്ചുമൊക്കെയായി ഏതാണ്ട് ഒരു മണിക്കൂറിൽ ഏറെ സമയം ജിമിൻ ആരാധകരുമായി സംവദിച്ചു, നന്ദി അറിയിച്ചു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article