07 September 2025, 12:40 PM IST

മോഹൻലാലും മമ്മൂട്ടിയും | Photo: facebook.com/ActorMohanlal
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മോഹന്‍ലാല്‍ തന്റെ 'ഇച്ചാക്ക'യ്ക്ക് ആശംസകള്‍ നേര്‍ന്നത്. മോഹന്‍ലാലിന്റെ പോസ്റ്റില്‍ നിമിഷങ്ങള്‍ കൊണ്ട് ആയിരക്കണക്കിന് പേരാണ് ലൈക്കും കമന്റും ചെയ്തത്.
'Happy Birthday Dear Ichakka (പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പിറന്നാളാശംസകള്‍)' എന്ന് ഒറ്റവരിയിലാണ് മോഹന്‍ലാല്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. ആ ഒറ്റവരിയിലുണ്ടായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ ആശംസയ്‌ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. സോഫയിലിരിക്കുന്ന മമ്മൂട്ടിയുടെ അടുത്തേക്ക് ചാഞ്ഞുകൊണ്ട് അടുത്തിരിക്കുന്ന മോഹന്‍ലാലാണ് ചിത്രത്തിലുള്ളത്.
തന്റെ ജന്മദിനത്തില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞും സ്‌നേഹം അറിയിച്ചും നേരത്തേ മമ്മൂട്ടി സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടിരുന്നു. കടലിന്റെ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് കാറിനടുത്ത് നില്‍ക്കുന്ന തന്റെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. 'എല്ലാവര്‍ക്കും സ്നേഹവും നന്ദിയും; സര്‍വശക്തനും' -ഇതാണ് ചിത്രത്തിനൊപ്പം ഒറ്റവരിയായി മമ്മൂട്ടി കുറിച്ചത്.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മാസങ്ങളോളം പൊതുമണ്ഡലത്തില്‍ നിന്ന് മാറിനിന്ന മമ്മൂട്ടി അടുത്തിടെയാണ് പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തിയത്. ഇക്കാലയളവില്‍ മമ്മൂട്ടിക്കായി ആശംസകളും പ്രാര്‍ഥനകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട ഇച്ചാക്ക്ക്കായി മോഹന്‍ലാല്‍ ശബരിമല ക്ഷേത്രത്തില്‍ വഴിപാട് നടത്തിയതും വലിയ വാര്‍ത്തയായിരുന്നു.
Content Highlights: Mohanlal wishes Happy Birthday to Mammootty connected societal media posts
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·