ഇതാ 'ലോക'യിലെ ഒടിയനും ചാത്തനും; ടൊവിനോയുടേയും ദുൽഖറിന്റെയും ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്ത്

4 months ago 4

12 September 2025, 06:36 PM IST

Dulquer and Tovino

ലോക: ചാപ്റ്റർ 1-ചന്ദ്രയിൽ ദുൽഖർ സൽമാനും ടൊവിനോ തോമസും | ഫോട്ടോ: Facebook

പ്രദർശനകേന്ദ്രങ്ങളിൽ പുതിയ റെക്കോർഡുകൾ തീർത്ത് മുന്നേറുകയാണ് കല്യാണി പ്രിയദർശൻ നായികയായ ലോക: ചാപ്റ്റർ 1-ചന്ദ്ര. ഡൊമിനിക് അരുൺ തിരക്കഥയെവുതി സംവിധാനം ചെയ്ത ചിത്രത്തിലെ രണ്ട് സുപ്രധാന കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ പുറത്തുവന്നിരിക്കുകയാണ്. സിനിമയിൽ പ്രേക്ഷകരെ ഞെട്ടിച്ച രണ്ട് അതിഥി വേഷങ്ങളുടെ പോസ്റ്ററുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

ലോകയിൽ പ്രേക്ഷകർക്ക് അപ്രതീക്ഷിതമായി കിട്ടിയ രണ്ട് അതിഥിവേഷങ്ങളായിരുന്നു ദുൽഖർ സൽമാൻ അവതരിപ്പിച്ച ചാർളിയും ടൊവിനോ തോമസ് ചെയ്ത മൈക്കലും. ചാർളിയെ ഒടിയനായും മൈക്കലിനെ ചാത്തൻ ആയുമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഈ കഥാപാത്രങ്ങളുടെ പോസ്റ്ററുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇവരുടെ പോസ്റ്ററുകൾ അവതരിപ്പിക്കുമെന്ന് നിർമാതാവുകൂടിയായ ദുൽഖർ സൽമാൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വലിയ സ്വീകാര്യതയാണ് തിയേറ്ററുകളിൽ ഈ രണ്ട് കഥാപാത്രങ്ങൾക്കും ലഭിച്ചത്.

ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി കല്യാണി പ്രിയദർശൻ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. നസ്ലിൻ, സാൻഡി എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രത്തിൽ പ്രത്യക്ഷത്തിൽ അവതരിപ്പിക്കുന്നില്ലെങ്കിലും മൂത്തോൻ എന്ന കഥാപാത്രം മമ്മൂട്ടിയാണെന്നാണ് കഴിഞ്ഞദിവസം അണിയറപ്രവർത്തകർ പങ്കുവെച്ച പോസ്റ്റിലെ സൂചന.

ചിത്രം അടുത്തിടെ 200 കോടി കളക്ഷൻ ക്ലബിൽ ഇടംപിടിച്ചിരുന്നു. 13 ദിവസംകൊണ്ടാണ് 'ലോക' 200 കോടി കളക്ഷൻ റെക്കോർഡിലെത്തിയത്. റിലീസ് ചെയ്ത ആദ്യ ആഴ്ചതന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ഇതിലൂടെ 'ലോക' നേടിയത്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.

Content Highlights: Kalyani Priyadarshan`s Lokah: Chapter 1 smashes container bureau records, DQ & Tovino`s astonishment cameos

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article