ഇതായിരുന്നല്ലേ ആ സർപ്രൈസ്! സിനിമ നിർമാണ കമ്പനിയുമായി ബേസിൽ ജോസഫും ഡോ.അനന്തുവും

4 months ago 4

17 September 2025, 12:55 PM IST

basil

.

ദ്യ സിനിമ നിർമാണ സംരഭത്തെകുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബേസിൽ ജോസഫും ഡോ.അനന്തുവും. വിദ്യാഭ്യാസ മേഖലയിൽ ചരിത്രം സൃഷ്ടിച്ച സൈലം ലേർണിങ്ങിന്റെ സ്ഥാപകൻ ഡോ.അനന്തുവും ബേസിലും ചേർന്ന് നിർമിക്കുന്ന ആദ്യ സിനിമ ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

മിന്നൽ മുരളി, കുഞ്ഞിരാമായണം, ഗോദ എന്നീ മികച്ച ചിത്രങ്ങൾ സമ്മാനിച്ച ബേസിൽ ജോസഫും കേരളത്തിലെ പ്രിയപ്പെട്ട അധ്യാപകനായ അനന്തുവും ഒന്നിക്കുമ്പോൾ എന്തായിരിക്കും അവർ നമുക്ക് വേണ്ടി കരുതിവെച്ചിട്ടുണ്ടാവുക എന്ന് കാത്തിരുന്നു കാണണം.

ഇരുവരുടെയും പ്രൊഡക്ഷൻ കമ്പനിയുടെ വീഡിയോയ്ക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റുകൾ പുറത്തുവന്നേക്കും.

Content Highlights: Basil Joseph and renowned pedagogue Dr. Ananthu squad up for a caller movie accumulation company

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article