
പേരിടൽ ചടങ്ങിൽനിന്ന്. വിഷ്ണു വിശാലും ജ്വാല ഗുട്ടയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം
തമിഴ് നടന്‍ വിഷ്ണു വിശാലിന്റെയും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെയും മകള്‍ക്ക് പേരിട്ടത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍. പേരിടല്‍ ചടങ്ങിന്റെ ഹൃദ്യമായ നിമിഷങ്ങള്‍ ജ്വാലയും വിഷ്ണുവും ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പുറത്തുവിട്ടത്. ആമിര്‍ ഹൈദരാബാദിലേക്ക് പറന്നെത്തിയാണ് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍വെച്ച് കുഞ്ഞിന് മിറ എന്ന് പേരിട്ടത്.
മനോഹരമായ പേരിട്ടതിന് ജ്വാലയും വിഷ്ണുവും ആമിറിന് സോഷ്യല്‍ മീഡിയയിലൂടെ നന്ദി പറഞ്ഞു. 'ഞങ്ങളുടെ 'മിറ' ... ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെട്ടില്ല. താങ്കളില്ലാതെ ഈ യാത്ര സാധ്യമാകുമായിരുന്നില്ല. ആമിര്‍ ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. മനോഹരവും വിവേകപൂര്‍ണ്ണവുമായ പേരിന് നന്ദി' വൈകാരിക നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജ്വാല എഴുതി.
'ഞങ്ങളുടെ മിറയെ പരിചയപ്പെടുത്തുന്നു... ഞങ്ങളുടെ കുഞ്ഞിന് പേരിടാന്‍ ഹൈദരാബാദിലേക്ക് വന്ന ആമിര്‍ ഖാന് സ്‌നേഹത്തോടെയുള്ള ആലിംഗനം. മിറ സ്‌നേഹത്തെയും സമാധാനത്തെയും പ്രതിനിധീകരിക്കുന്നു. ആമിറുമൊത്തുള്ള ഈ യാത്ര മാന്ത്രികമായിരുന്നു...' വിഷ്ണു വിശാല്‍ കുറിച്ചു.
വിഷ്ണുവും ജ്വാലയും 2021 ഏപ്രിലില്‍ ഹൈദരാബാദില്‍ നടന്ന ഒരു ചെറിയ സ്വകാര്യ ചടങ്ങിലാണ് വിവാഹിതരായത്. വിവാഹത്തിന് മുന്‍പ് ഏകദേശം രണ്ട് വര്‍ഷത്തോളം അവര്‍ പ്രണയത്തിലായിരുന്നു. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഏപ്രില്‍ 22-ന് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്.
ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്ത ലാല്‍ സലാം എന്ന ചിത്രത്തിലാണ് വിഷ്ണു വിശാല്‍ അവസാനമായി അഭിനയിച്ചത്. രജനീകാന്ത്, വിക്രാന്ത്, സെന്തില്‍, കെ.എസ്. രവികുമാര്‍ എന്നിവരുള്‍പ്പെടെയുള്ള വലിയൊരു താരനിര ചിത്രത്തിലുണ്ടായിരുന്നു. വിഷ്ണു ഒരു പ്രധാന വേഷമാണ് ചെയ്തിരുന്നത്. ജൂലായ് 11-ന് തിയേറ്ററുകളില്‍ എത്തുന്ന ഓഹോ എന്തന്‍ ബേബി എന്ന ചിത്രത്തിന്റെ റിലീസിനായി അദ്ദേഹം ഒരുങ്ങുകയാണ്. കൂടാതെ മറ്റനേകം പ്രോജക്ടുകളുടെയും തിരക്കിലാണ് അദ്ദേഹം.
Content Highlights: Aamir Khan traveled to Hyderabad to sanction Vishnu Vishal and Jwala Gutta`s babe girl, Mira. See adorab
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·