Authored by: അശ്വിനി പി|Samayam Malayalam•1 Jan 2026, 4:36 p.m. IST
പല സന്തോഷങ്ങളും വേദനകളും നിറഞ്ഞതാവാം 2025 എന്ന വര്‍ഷം. എന്നാല്‍ കഴിഞ്ഞതെല്ലാം ഇന്നലകളായി കണ്ട് പുതിയൊരു തുടക്കമാണ് ഇന്നുമുതല്‍ എല്ലാവര്‍ക്കും. നവ്യ നായരെ സംബന്ധിച്ച് ഇതിലും വലിയൊരു തുടക്കം കിട്ടാനില്ല

പുതുവത്സരം ആരംഭിക്കാന്‍ എനിക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം, പുതുവത്സരാശംസകള്‍ പ്രിയപ്പെട്ടവരേ. ഈ ദിവസം എന്നെന്നം ഓര്‍മിക്കാനുള്ളത്രയും അര്‍ത്ഥവത്താക്കി തീര്‍ത്ത എന്റെ പ്രിയപ്പെട്ടവര്‍ക്ക്, എന്നെ കാണാനും അനുഗ്രഹിക്കാനും സമയം ചെലവഴിച്ചതിന് നന്ദി. എന്റെ ഗുരു ശ്രീമതി പ്രിയദര്‍ശിനി ഗോവിന്ദിന് എന്റെ ഹൃദയംഗമമായ പ്രാര്‍ത്ഥനകള്‍ - അവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശം, അനുഗ്രഹങ്ങള്‍, അചഞ്ചലമായ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.
Also Read: 63 കാരന്‍ അര്‍ജുനൊപ്പം 31 കാര്യ കല്യാണിയുടെ റൊമാന്റിക് ഡാന്‍സ്; ഏറ്റവും ഇഷ്ടപ്പെട്ട നടി ആര് എന്ന ചോദ്യത്തിന് മറുപടിഎന്റെ പെര്‍ഫോമന്‍സ് കാണാന്‍ എത്തിയതിന് പാര്‍വ്വതി ചേച്ചിക്ക് (പാര്‍വ്വചി ജയറാം) നന്ദി. എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ ആരാധിക്കുന്ന നര്‍ത്തകനായ വിനീത് ഏട്ടന്‍, നിങ്ങളുടെ സാന്നിധ്യം എനിക്ക് വളരെ പ്രധാനമാണ്. വീണയില്‍ മാജിക് സൃഷ്ടിക്കുന്ന രാജേഷ് വൈദ്യ സാറിനും എന്റെ ദീര്‍ഘകാല സുഹൃത്തും സ്ഥിരം അഭ്യുദയകാംക്ഷിയുമായ സുകുവേട്ടനും എന്റെ ആദരപൂര്‍വ്വം നന്ദി പറയുന്നു.
എന്റെ പ്രിയ സുഹൃത്ത് അനുമോള്‍ തന്റെ ഷൂട്ടിംഗ് ഷെഡ്യൂളില്‍ നിന്ന് ഹാഫ് ഡേ ബ്രേക്ക് എടുത്ത് ഇവിടെ വന്നത് എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഷിജിത്ത് സാറിന്റെയും പാര്‍വതി മാഡത്തിന്റെയും സാന്നിധ്യത്തിനും പ്രോത്സാഹനത്തിനും ഞാന്‍ നന്ദിയുള്ളവളാണ്. വയലിനിലെ യഥാര്‍ത്ഥ മാന്ത്രികനായ ശിഖാമണി സാറിന് എന്റെ പ്രണാമങ്ങള്‍.
എൽപിജി മുതൽ ബാങ്ക് നിയമങ്ങൾ വരെ; 2026 ലെ മാറ്റങ്ങൾ അറിയാം
ഭരതനാട്യ നര്‍ത്തകിയായ പവിത്ര ഭട്ട്, തന്റെ സാന്നിധ്യം കൊണ്ട് സദസ്സിനെ ആകര്‍ഷിച്ചത് ഈ അവസരത്തെ ശരിക്കും സവിശേഷമാക്കി. കുട്ടിക്കാലം മുതല്‍ ഞാന്‍ അവരെ ആരാധിക്കുന്നു (പ്രത്യേകിച്ച് അവരുടെ എഫ്ടിക്യുയുടെ കാര്യത്തില്‍) രേഖാ മേനോന്‍ വന്നതും എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്
മേതില്‍ ദേവിക ചേച്ചിയും ഗോപിക വര്‍മ്മയും മാഡം, നല്ലി കുപ്പു സ്വാമി സാര്‍, ബിവിബി രാമസ്വാമി സാര്‍, ശേഖര്‍ സാര്‍ ഇവരൊന്നും ചിത്രങ്ങളില്‍ പതിഞ്ഞിട്ടില്ലെങ്കിലും, അവരുടെ അനുഗ്രഹം എന്റെ ഹൃദയത്തില്‍ എപ്പോഴും ഉണ്ടാകും. എന്റെ ബന്ധുക്കളും മാതാപിതാക്കളും, എപ്പോഴും എന്റെ ലക്ഷ്മിയും എന്റെ സായിക്കുട്ടനും- എന്നാണ് നവ്യ നായരുടെ പോസ്റ്റ്






English (US) ·