കൗതുകകരമായ ഒരു റോഡ് ത്രില്ലറില്‍ ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്ന വാർത്ത വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. മാരീശൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ജൂലായ് 25-നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
സുധീഷ് ശങ്കർ സംവിധാനം ചെയ്ത മാരീശൻ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ത്രില്ലറാണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ വി. കൃഷ്ണമൂർത്തിയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് എന്നിവരുൾപ്പെടെ ശ്രദ്ധേയമായ ഒരു കൂട്ടം അഭിനേതാക്കളാണ് ഈ ചിത്രത്തിലുള്ളത്.
കലൈശെൽവൻ ശിവാജിയാണ് ക്യാമറ. യുവൻ ശങ്കർ രാജയാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, കലാസംവിധാനം മഹേന്ദ്രൻ എന്നിവർ കൈകാര്യം ചെയ്യുന്നു. നേരത്തെ പുറത്തിറങ്ങിയ മാരീസന്റെ ടീസർ ഇതിനകം തന്നെ ഓൺലൈനിൽ തരംഗങ്ങൾ സൃഷ്ഠിച്ചുകഴിഞ്ഞു. 4 ദശലക്ഷത്തിലധികം പേരാണ് ടീസർ ഇതിനകം കണ്ടത്. ചിത്രത്തിന്റെ തിയേറ്റർ റിലീസിനായി വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.
മാമന്നനിലെ ശക്തമായ പ്രകടനത്തിന് ശേഷം, മാരീസനിൽ വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നത് ആരാധകരിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. അവരുടെ ചലനാത്മക സാന്നിധ്യവും കൗതുകകരമായ ഗ്രാമീണ ത്രില്ലർ ആഖ്യാനവും കൊണ്ട്, ചിത്രം ഒരു സവിശേഷവും രസകരവുമായ സിനിമാറ്റിക് അനുഭവമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
Content Highlights: Fahadh Faasil and Vadivelu Reunite successful maareesan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·