ഇതുവരെ ആരും ചെയ്യാത്ത രീതി! അച്ഛനാകാൻ പോകുന്ന സന്തോഷ വാർത്ത ചാർലി പുത്ത് അറിയിച്ചത് എങ്ങനെയാണെന്നോ?

3 months ago 4

Authored by: അശ്വിനി പി|Samayam Malayalam17 Oct 2025, 3:06 pm

അച്ഛനാവാൻ പോകുന്നു എന്ന കാര്യം വളരെ വേറിട്ട രീതിയിലാണ് ചാർലി പുത്ത് ആരാധകരെ അറിയിച്ചത്. തൻരെ പുതിയ മ്യൂസിക് ആൽബത്തിന്റെ റിലീസും സന്തോഷ വാർത്തയും ഒരുമിച്ച് പുറത്തുവന്നു

Charlie Puth Brooke Sansoneചാർലി പുത്തും ഭാര്യയും
എന്തും വ്യത്യസ്തമായി എങ്ങനെ ചെയ്യാം എന്ന് ആലോചിക്കുന്നവരാണ് മനുഷ്യന്മാർ. ഇതുവരെ ആരും ചെയ്യാത്ത രീതിയിൽ എന്തു ചെയ്യാം എന്നാലോചിക്കുമ്പോഴാണ് ഓരോ കാര്യത്തിനും പുതുമയുണ്ടാവുന്നത്. ചാർലി പുത്ത് താൻ അച്ഛനാവാൻ പോകുന്ന സന്തോഷം അറിയിച്ചത് അത്തരമൊരു വേറിട്ട രീതിയിലാണ്.

ഇന്നലെ, ഒക്ടോബർ 16 ന് തന്റെ ഗാനമായ ചേഞ്ചസിന്റെ മ്യൂസിക് വീഡിയോയോ പുറത്തിറങ്ങിയിരുന്നു. അതിന്റെ അവസാനത്തിലാണ് താനും ഭാര്യയും ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങാൻ പോകുന്നു എന്നറിയിച്ചത്. ഭാര്യയുമായുള്ള വികാരങ്ങളിലെ മാറ്റം മനസ്സിലാക്കുന്നതിനെ കുറിച്ച് പാടിക്കൊണ്ടിരിയ്ക്കുമ്പോൾ, ഗായകന്റെ ഭാര്യ ബ്രൂക്ക് സാൻസോണും വീഡിയോയിലേക്ക് കയറി വരികയായിരുന്നു. ഇരുവരും ഒരുമിച്ചാണ് ആ സന്തോഷ വാർത്ത അറിയിക്കുന്നത്.

Also Read: അടുത്ത വർഷം വിവാഹമുണ്ടാവുമോ? കലണ്ടറിൽ ഡേറ്റില്ല എന്ന് ജംഗ് യോങ് ഹ്വായ

എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും വർണ്ണാഭമായതുമായ ഘട്ടത്തിലേക്ക് നിങ്ങളെയെല്ലാം കൊണ്ടുവരാനുള്ള ഏറ്റവും അനിയോജ്യമായ മാർഗം, അത് ഇപ്പോൾ സംഭവിക്കുകയാണ്. എന്തുകൊണ്ടെന്ന് നിങ്ങൾക്ക് ഉടൻ മനസ്സിലാകും-എന്ന് പറഞ്ഞുകൊണ്ടാണ് കുഞ്ഞ് വരുന്നു എന്ന സന്തോഷം ചാർലി പുത്തിനും ഭാര്യയും അറിയിക്കുന്നത്.

Also Read: കറുപ്പിനഴക്.. ഓ.. ഓ; വെറുതെയല്ല, ഒരുപാട് കഷ്ടപ്പെട്ട് വീണ്ടെടുത്തതാണീ ലുക്ക്, അപർണയുടെ പുതിയ ചിത്രങ്ങൾ

ചുവന്ന സ്വെറ്റർ ധരിച്ച് ബ്രൂക്ക് സാൻസൺ ഒരു പ്രത്യേക ഫീച്ചറിൽ പ്രത്യക്ഷപ്പെടുന്നതായി മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. വയറ്റിൽ കൈകൾ വച്ചുകൊണ്ട്, അവർ അവരുടെ ജീവിതത്തിൽ വരാനിരിക്കുന്ന അത്ഭുതത്തെക്കുറിച്ച് സൂചന നൽകുന്നു. പ്രഖ്യാപനത്തിലേക്ക് നീങ്ങുമ്പോൾ, ചാർളി പുത്ത് തന്റെ പങ്കാളിയെ നോക്കി ഒന്ന് പുഞ്ചിരിച്ചകൊണ്ട് അവളോട് ചേർന്ന് നിൽക്കന്നു. ജീവിതത്തിലെ ഒരു വലിയ മാറ്റത്തിലേക്ക് ഇരുവരും ഒരുമിച്ച് കടക്കുന്ന പ്രതീതിയാണ് ആരാധകർക്ക് ലഭിക്കുന്നത്.

Also Read: സുജിത്തുമായി ഇപ്പോഴും നല്ല ബന്ധമാണ്, ഒരു ശത്രുതയുടെയും ആവശ്യമില്ല; മുൻ ഭർത്താവിനെ കുറിച്ച് മഞ്ജു പിള്ള

ടെസ്റ്റും ടിട്വന്‍റിയും ഒന്നാകുന്നു? ഇന്ത്യയിലെ പുതിയ ക്രിക്കറ്റ് ഫോര്‍മാറ്റ് എങ്ങനെ?


2024 സെപ്റ്റംബറിൽ ലാണ് ചാർലി പുത്തിന്റെയും ബ്രൂക്ക് സാൻസോണിന്റെയും വിവാഹം കഴിഞ്ഞത്. ഇരുവരുടെയും ഡേറ്റിങ് എല്ലാ വളരെ സ്വകാര്യമായിരുന്നു. വളരെ ലളിതമായിട്ടാണ് വിവാഹവും നടന്നത്. ചാർലിയുടെ സംഗീത ജീവിതത്തിന് ഏറ്റവും അധികം സപ്പോർട്ട് നൽക്കുന്നതും ഇപ്പോൾ ബ്രൂക്ക് സാൻസോണാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article