ഇതെന്താ പണമുണ്ടാക്കുന്ന മെഷീനോ? 60 കോടിയുടെ ബംഗ്ലാവും മാഡ് ഐലൻഡിലെ 20കോടിയുടെ മാളികയും; ശ്രദ്ധയുടെ സമ്പാദ്യ ശീലം അറിയാം

2 months ago 3

Authored by: ഋതു നായർ|Samayam Malayalam9 Nov 2025, 3:18 pm

ഒരു ചിത്രത്തിന് അഞ്ചു കോടി രൂപ പ്രതിഫലം വാങ്ങിയിരുന്ന ശ്രദ്ധ, സ്ത്രീ 2 വിന്റെ അത്ഭുത വിജയത്തിന് ശേഷം പ്രതിഫലം പത്തു മുതൽ പതിനഞ്ചു കോടി വരെയായി പുതുക്കിയിരുന്നു എന്നും പ്രചരിച്ചിരുന്നു.

shraddha kapoor networth plus  and her wage  per movie   present  iss the facts(ഫോട്ടോസ്- Samayam Malayalam)
നെപോട്ടിസത്തിന്റെ പഴി കേൾക്കുന്ന ബോളിവുഡിൽ പാരമ്പര്യത്തിന്റെ വിലാസത്തിൽ അരങ്ങേറ്റം കുറിക്കുന്നവർക്കെല്ലാം വിജയിക്കാൻ സാധിക്കാറില്ല. ആരും കൊതിക്കുന്ന വിജയവുമായി തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാളാണ്, വില്ലൻ വേഷങ്ങളിൽ തിളങ്ങിയ അച്ഛന്റെ മകളെന്ന വിലാസത്തോടെ ബോളിവുഡിൽ നായികയായി തിളങ്ങിയ ശ്രദ്ധ കപൂർ .

ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാബ് ബച്ചനോടൊപ്പം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ശ്രദ്ധയുടെ തുടക്കം വൻ പരാജയത്തിന്റേതായിരുന്നു. ആദ്യ ചിത്രമായ തീൻ പത്തി ദുരന്തമെന്നു വിശേഷിപ്പിക്കപ്പെട്ടപ്പോൾ രണ്ടാമത്തെ ചിത്രമായ ലവ് കാ ദി എൻഡ് മുടക്കു മുതലിന്റെ തൊണ്ണൂറു ശതമാനം മാത്രം നേടി, പരാജയമെന്ന് വിശേഷിപ്പിക്കപ്പെട്ടു. മൂന്നാമത്തെ ചിത്രമായ ആഷിഖി 2 ദേശീയതലത്തിൽ തന്നെ തരംഗം സൃഷ്ടിച്ചു കൊണ്ട് ബ്ലോക്ക് ബസ്റ്റർ ആയപ്പോൾ, നിഷ്കളങ്കമായ കണ്ണുകളുള്ള നായിക യുവാക്കൾക്കിടയിൽ തരംഗമായി മാറി.

വിജയങ്ങളും പരാജയങ്ങളും തമ്മിലുള്ള അനുപാതം കൃത്യമായി പരിപാലിക്കുന്ന കരിയർ എന്ന് തന്നെ വിശേഷിപ്പിക്കാം ശ്രദ്ധയുടെ അഭിനയജീവിതത്തെ. പത്തൊൻപതു സിനിമകളിൽ ഒമ്പതെണ്ണം വിജയിച്ചപ്പോൾ ഏഴെണ്ണം പരാജയവും, മൂന്നെണ്ണം ശരാശരിയുമായി ലിസ്റ്റ് ചെയ്യപ്പെട്ടു. അവസാനം ചെയ്ത സ്ത്രീ 2 ആകട്ടെ 857 കോടി രൂപ കളക്ഷൻ നേടിക്കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വനിതാ കേന്ദ്രീകൃത ചിത്രമായി മാറി.

മറ്റു നായികാ താരങ്ങളെ അപേക്ഷിച്ച് അഭിനയത്തിൽ നിന്നും മാത്രം വരുമാനമുണ്ടാക്കുന്ന ഒരാളല്ല ശ്രദ്ധ എന്നതാണ് ശ്രദ്ധേയമായ മറ്റൊരു പ്രത്യേകത. യുവനടിമാർ സിനിമകളിലും, പരസ്യങ്ങളിലും, ഉദ്‌ഘാടനങ്ങളിലുമെല്ലാം വരുമാനം കണ്ടെത്തുമ്പോൾ ശ്രദ്ധയുടെ സമ്പാദ്യശീലങ്ങൾ അല്പം വ്യത്യസ്‍തമാണ്. അജിയോ, ന്യൂട്രോജന, പ്ലിക്സ്, വീറ്റ്,ലാക്മെ, യുറേക്ക ഫോബ്‌സ്, അമൃതാഞ്ജൻ, അസിക്സ്, ലിപ്ടൺ, ഓപ്പോ, ലക്സ് കോസി, യെസ് മാഡം എന്നീ ബ്രാൻഡുകളുടെ പരസ്യമുഖമാണ് ശ്രദ്ധ. ഇതിനു പുറമെ വസ്ത്ര ബ്രാൻഡായ ഇമാറ, 9 കാരറ്റ് സ്വർണ്ണാഭരണ ബ്രാൻഡ് ആയ പൾമോണാസ്, സൗന്ദര്യ വർധക ബ്രാൻഡ് ആയ മൈ ഗ്ലാമെന്നിവയിൽ നിക്ഷേപകയുടെ വേഷവും ശ്രദ്ധയ്ക്കുണ്ട്. ഇതിനെല്ലാം പുറമെ ഡിസ്നിയുടെ സൂട്ടോപ്യ 2 എന്ന കാർട്ടൂൺ സീരീസിൽ ശബ്ദം നൽകുന്നു എന്ന വിവരവും താരം ഇന്നലെ അറിയിച്ചിരുന്നു.

ALSO READ: മാക്സിമം നോർമൽ ഡെലിവെറിക്ക് നോക്കി എപ്പിഡ്യൂറലും എടുത്തു പക്ഷേ നടന്നത് സി സെക്ഷൻ; വാവയുടെ വരവിനെ കുറിച്ച് ദുർഗ

130 കോടി രൂപയാണ് ശ്രദ്ധയുടെ ആസ്തിയായി കണക്കാക്കപ്പെടുന്നത്. ജൂഹുവിലെ അറുപതു കോടി വില മതിക്കുന്ന ആഡംബര ബംഗ്ലാവും, മാഡ് ഐലൻഡിലെ ഇരുപതു കോടി വില മതിക്കുന്ന മാളികയും, പിരമൽ മഹാലക്ഷ്മി അപ്പാർട്മെന്റിലെ ആറു കോടി മൂല്യമുള്ള ഫ്ലാറ്റുമാണ് താരത്തിന്റെ പേരിലുള്ളത്. നാല് കോടി വില മതിക്കുന്ന ലംബോർഗിനിക്കു പുറമെ മേഴ്‌സിഡസ്, ലെക്സസ് തുടങ്ങി മാരുതി സ്വിഫ്റ്റ് വരെ അടങ്ങുന്നതാണ് ശ്രദ്ധയുടെ ഗാരേജ്. ശ്രദ്ധയുടെ പക്കലുള്ള പാദരക്ഷകളുടെ ശേഖരത്തിനു മാത്രം പത്തു കോടി വില വരുമെന്നും കഴിഞ്ഞ വർഷം വാർത്തകൾ വന്നിരുന്നു.


ഒരു ചിത്രത്തിന് അഞ്ചു കോടി രൂപ പ്രതിഫലം വാങ്ങിയിരുന്ന ശ്രദ്ധ, സ്ത്രീ 2 വിന്റെ അത്ഭുത വിജയത്തിന് ശേഷം പ്രതിഫലം പത്തു മുതൽ പതിനഞ്ചു കോടി വരെയായി പുതുക്കിയിരുന്നു എന്നും പ്രചരിച്ചിരുന്നു. എന്നാൽ അഭിനയം മാത്രമല്ല ബിസിനസും തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിക്കാനാണ് ശ്രദ്ധയുടെ ശ്രമം. 1987 ൽ ജനിച്ച ശ്രദ്ധ ഇപ്പോഴും അവിവാഹിതയാണ്.
Read Entire Article