ഇതെന്തൊരു അമ്മയും മകളുമാണ്, എസ്തറിനൊപ്പം ഡാന്‍സ് ചെയ്ത് മീന; അമ്മ വളരാന്‍ മറന്നുപോയോ?

2 months ago 2

Authored by: അശ്വിനി പി|Samayam Malayalam14 Nov 2025, 4:48 pm

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൃശ്യം സിനിമയുടെ ആദ്യ ഭാഗം റിലീസ് ആവുമ്പോള്‍ 12 വയസ്സായിരുന്നു എസ്തര്‍ അനിലിന്റെ പ്രായം. ഇന്ന് 24 കാരി. പക്ഷേ അമ്മയായി അഭിനയിച്ച മീനയ്ക്ക് അന്നത്തെക്കാളും ചെറുപ്പമാണ് ഇന്ന്

meena esther danceമീനയും എസ്തറും ചെയ്ത ഡാൻസ് റീൽ വൈറലാവുന്നു
ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വരുന്ന ദൃശ്യം 3 ചിത്രീകരണം ആരംഭിച്ചു എന്ന വാര്‍ത്ത കേട്ടതുമുതല്‍ ആരാധകരും ത്രില്ലിലാണ്. ഇനി എന്താണ് ജോര്‍ജ്ജ് കുട്ടിയ്ക്കും കുടുംബത്തിനും നേരിടേണ്ടി വരുന്നത്, അവസാനം വരുണിനെ കൊന്ന കുറ്റം തെളിയുമോ എന്നൊക്കെയുള്ള ആശങ്കയിലാണ് ആരാധകര്‍. എന്നാല്‍ റാണിയമ്മയ്ക്കും ഇളയ മകള്‍ക്കും ഒരു ടെന്‍ഷനും ഇല്ല എന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇങ്ങനെ ഡാന്‍സ് ചെയ്യുമോ

അതെ, റാണിയമ്മയായി എത്തുന്ന മീനയും ഇളയമകളായ അനുവായി എത്തുന്ന എസ്തറും ഒരുമിച്ചു കലിക്കുന്ന ഒരു ഡാന്‍സ് റീലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്. മീനയാണ് എസ്തറിനൊപ്പമുള്ള ഹസ്‌കി ഡാന്‍സ് വീഡിയോ പങ്കുവച്ചെത്തിയിരിക്കുന്നത്. ഒരു ദിവസം വീക്ക് ഓഫ് ലഭിച്ചതിന്റെ ആഘോഷമാണ് ഇവിടെ കാണുന്നത്.

Also Read: ഈ സമയത്ത് ഞാന്‍ വ്യത്യസ്തമായി ഒന്ന് തിളങ്ങും; ഗൗരി കിഷന്റെ പുതിയ പോസ്റ്റും ഫോട്ടോകളും

ഇതെന്തൊരു അമ്മയും മകളുമാണ്, മീന ഇപ്പോഴും എന്തൊരു സുന്ദരിയാണ്, മകള്‍ വളര്‍ന്നപ്പോള്‍ അമ്മ വളരാന്‍ മറന്നുപോയോ എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പും സ്‌നേഹവും കമന്റില്‍ കാണാം.

2013 ല്‍ ആണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം റിലീസ് ആയത്. അന്ന് എസ്തര്‍ അനിലിന് 12 വയസ്സായിരുന്നു പ്രായം, മീനയ്ക്ക് 37 ഉം. എന്നാല്‍ ഇന്ന് വര്‍ഷം 12 കഴിഞ്ഞു, എസ്തര്‍ വളര്‍ന്ന് വലിയ കുട്ടിയായി. പക്ഷേ മീനയ്ക്കിപ്പോഴും 37 ന്റെ ചെറുപ്പമാണ്. ഈ കാലയളവിനുള്ളില്‍ സിനിമയ്ക്കുള്ളിലും അഭിനേതാക്കളുടെ വ്യക്തി ജീവിതത്തിലും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. പക്ഷേ അവര്‍ക്കിടയിലെ സ്‌നേഹത്തിന്റെ ബോണ്ടിങിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ

കാനഡയിൽ വിദ്യാർഥികൾക്ക് കൂടുതൽ സമയം ജോലി ചെയ്യാം


മലയാളത്തില്‍ ഒത്തിരി റെക്കോഡുകള്‍ ഭേദിച്ച ചിത്രമാണ് ദൃശ്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ചൈനീസ്, സിംഹള എന്നിങ്ങനെ പല ഭാഷകളിലും സിനിമ റീമേക്ക് ചെയ്തു. പക്ഷേ മലയാളത്തില്‍ സൃഷ്ടിച്ച ഓളം മറ്റൊരു ഭാഷയിലും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. 2022 ല്‍ ആണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം വന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓടിടിയില്‍ റിലീസ് ചെയ്ത ചിത്രവും വന്‍ വിജയമായിരുന്നു. ആ വിജയത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ മൂന്നാം ഭാഗവും വരുന്നത്‌
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article