01 July 2025, 06:04 PM IST

സംവിധായകൻ ജൂഡ്, തുടക്കം എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ| മാതൃഭൂമി, Facebook
വിസ്മയ മോഹൻലാലിനെ താൻ സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിലൂടെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിലെ സന്തോഷം പ്രകടിപ്പിച്ച് ജൂഡ് ആന്തണി ജോസഫ്. തുടക്കം എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് എഴുതിയ കുറിപ്പിലാണ് അദ്ദേഹം സന്തോഷം പങ്കുവെയ്ക്കുന്നത്. ഇതൊരു നിയോഗമായി കാണുന്നുവെന്നാണ് ജൂഡ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
"എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി... കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ.
എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു “ആന്റണി -ജൂഡ് 'തുടക്ക'മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകർ കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ..." ജൂഡിന്റെ വാക്കുകൾ ഇങ്ങനെ.
2018 എന്ന ചിത്രത്തിനുശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ 37-ാം ചിത്രമാണിത്.
Content Highlights: Jude Anthony Joseph announces his caller movie `Thudakkam` starring Vismaya Mohanlal
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·