ഇതൊരു സ്ഥിരം വിനീത് ശ്രീനിവാസൻ സിനിമയല്ല, ടെക്നീഷ്യസ് ആണ് ഹീറോ; കരം സിനിമ കണ്ട പ്രേക്ഷകരുടെ പ്രതികരണം

3 months ago 4

Authored by: അശ്വിനി പി|Samayam Malayalam25 Sept 2025, 1:20 pm

തിര എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ​ഗണത്തിൽ പെടുത്താൻ കഴിയുന്ന സിനിമയാണ് കരം. ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കഴി‍ഞ്ഞപ്പോൾ വരുന്ന സോഷ്യൽ മീഡിയ പ്രതികരണങ്ങൾ സമ്മിശ്രമാണ്

karam societal  mediaകരം
നോബിൾ ബാബുവിനെ നായകനാക്കി വിനീത് ശ്രീനിസാൻ സംവിധാനം ചെയ്ത കരം എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി. മെറിലാന്റ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യനും ഹാബിറ്റ് ഓഫ് ഫിലിംസിന്റെ ബാനറിൽ വിനീത് ശ്രീനിവാസനും ചേർന്ന് നിർമിച്ച ചിത്രം ട്രെയിലറും ടീസറുമൊക്കെ ഇറങ്ങിയപ്പോൾ മുതൽ പ്രേക്ഷക പ്രതീക്ഷ വാനോളം ഉയർത്തിയ ചിത്രമാണ്.

ഒരു ഹോളിവുഡ് സ്റ്റൈൽ മേക്കിങ, ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത വിധം അവതരണം എന്ന രീതിയിലാണ് ട്രെയിലറുകൾ ജനം സ്വീകരിച്ചത്. ചിത്രം റിലീസ് ചെയ്തതിന് ശേഷവും പ്രേക്ഷകർക്ക് അതേ അഭിപ്രായമാണോ എന്നാണ് ഇപ്പോഴുള്ള ചോദ്യം.

Also Read: കുറേ ആയി നിങ്ങൾ എന്നോട് ചോദിക്കുന്ന കാര്യത്തിന് ഉത്തരം! എന്റെ സ്വന്തം ഇഷ്ടത്തിന് എടുത്ത തീരുമാനം

സിനിമയിലെ ചില രംഗങ്ങൾ വളരെ മികച്ചതായിരുന്നു. വിനീത് ശ്രീനിവാസന്റെ ഏറ്റവും മികച്ച സിനിമയാണ് എന്ന അഭിപ്രായമില്ല. ക്രിഞ്ച് ഫീലൊക്കെ ഓകെ. ഓഡ്രി മിറിയത്തിന്റെ പ്രകടനം ഇഷ്ടപ്പെട്ടു, കാണാവുന്ന ഒരു സിനിമയാണ്.. സാങ്കേതികമായി മികച്ചു നിൽക്കുന്നു, വിഷ്ണു ജി വാരിയരുടെ പ്രകടനം മികച്ചതാണ്, തിരയുടെ പ്ലോട്ട് ഓർമിപ്പിച്ചു- എന്നാണ് ഒരാളുടെ പ്രതികരണം.

1971109996260884696
ടെക്നിക്കലി വളരെ മികച്ച ഒരു സിനിമയാണ് എന്ന് പലരും അഭിപ്രായപ്പെടുന്നു. വിനീത് ഏറ്റവും അധികം ഫോക്കസ് ചെയ്തതും സിനിമയുടെ ടെക്നിക് വശം മികച്ചതായിരിക്കണം എന്നതിലാണ്. കാസ്റ്റിങ് വിനീതിനെ സംബന്ധിച്ച എങ്ങനെയായിരിക്കണം എന്ന് കൃത്യമായ ധാരണയുണ്ടായിരുന്നു. വലിയ താരസമ്പന്നതയൊന്നും ഇല്ലാതെ തന്നെ നല്ല ഒരു ക്വാളിറ്റി ചിത്രം ചെയ്യാനാണ് വിനീത് ശ്രമിച്ചത്.

1971114815788879881
Also Read: ചക്കരക്കുട്ടനായ ലാലേട്ടൻ, ആ ചിരിയാണ് എല്ലാവരെയും കീഴടക്കുന്നത്; മോഹൻലാലിനെ കുറിച്ച് കീർത്തി സുരേഷ് പറഞ്ഞത്

എന്നാൽ തിരക്കഥയിൽ പാകപ്പിഴ സംഭവിച്ചു എന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം. നായകനായി എത്തിയ നോബിൾ ബാബുവിന്റേതാണ് കഥയും തിരക്കഥയും. ചിത്രം നോബിൾ തന്നെ എഴുതി സംവിധാനം ചെയ്ത് അഭിനയിക്കാനിരുന്നതാണ്. ഒരു ഫീഡ്ബാക്കിന് വേണ്ടി വിനീതിനെ സമീപിച്ചപ്പോഴാണ്, വിനീത് ഇത് ചെയ്യാം എന്നേറ്റത്. തിര എന്ന ചിത്രത്തിന് ശേഷം വിനീത് ചെയ്യുന്ന ത്രില്ലർ എന്ന പ്രത്യേകതയോടെയാണ് കരം എത്തിയത്.

1971103860426154220

കൂടുതൽ ശമ്പളം ലഭിക്കാൻ ഈ ഒരു വഴിയുണ്ട്; നിങ്ങളുടെ കമ്പനി ഈ ആനുകൂല്യം നൽകുന്നുണ്ടോ?


തിരക്കഥ എൻഗേജിങ് അല്ല, ത്രില്ലർ ഫാക്ട് മിസ്സിങ് ആണ്, ധാരാളം ആക്ഷൻ സീക്വൻസുണ്ടായിട്ടും ദുർബലമായ തിരക്കഥ, വൈകാരികമായ ബന്ധങ്ങളുടെ അഭാവം എന്നൊക്കെയാണ് ട്വിറ്റർ റിവ്യൂ. ആദ്യപകുതിയിലെ ഇന്റർവെൽ പഞ്ച് നന്നായിരുന്നു, പക്ഷേ രണ്ടാം പകുതിയിൽ അത് നിലനിർത്തിയില്ല എന്ന തരത്തിലൊക്കെയാണ് പ്രതികരണങ്ങൾ വരുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article