ഇത് കഴിച്ചിട്ടാണോ ഞാന്‍ മരിക്കുന്നത് എന്നാലോചിച്ച് കരഞ്ഞു; ബോഡി ഷെയിമിങ് തളര്‍ത്തിയോ, അപര്‍ണയുടെ മറുപടി

2 weeks ago 2

Authored by: അശ്വിനി പി|Samayam Malayalam2 Jan 2026, 6:21 p.m. IST

ഭക്ഷത്തെ പ്രണയിക്കുന്ന ആളാണ് അപര്‍ണ ബാലമുരളി. നല്ല മന്തിയൊക്കെയാണ് ഇഷ്ടം. ആരോഗ്യമുള്ളപ്പോള്‍ ഇങ്ങനെ അങ്ങ് പോകട്ടെ, ഇപ്പോഴല്ലാതെ പിന്നെപ്പോഴാണ് എന്നാണ് തന്റെ തോന്നലുകള്‍ എന്ന് അപര്‍ണ പറയുന്നു

aparna balamuraliഅപർണ ബാലമുരളി
മഹേഷിന്റെ പ്രതികാരം മുതല്‍ ഇങ്ങോട്ട് നോക്കിയാല്‍ അപര്‍ണ ബാലമുരളിയുടെ സിനിമ തിരഞ്ഞെടുപ്പുകള്‍ എന്നും കൈയ്യടി നേടിയിട്ടുണ്ട്. അതിപ്പോള്‍ മലയാളത്തില്‍ ആണെങ്കിലും തമിഴ് സിനിമയില്‍ ആണെങ്കിലും. സൂറാറൈ പോട്ര് എന്ന തമിഴ് ചിത്രത്തിനാണ് അപര്‍ണയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. നിലവിലിപ്പോള്‍ തമിഴ് - മലയാളം സിനിമകളും ബിസിനസ്സുകളുമൊക്കെയായി അപര്‍ണ തിരക്കിലാണ്.

അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ബോഡിഷെയിമിങ് കമന്റുകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നടിയാണ് അപര്‍ണ ബാലമുരളി . തടി വച്ചല്ലോ, അവസരങ്ങള്‍ കിട്ടില്ല, എന്താണിങ്ങനെ തടിച്ചത് എന്നൊക്കെ ചോദിച്ച് ഒരുപാട് കമന്റുകള്‍ നടിയുടെ ഇന്‍സ്റ്റഗ്രാം പേജിലും ഇന്‍ബോക്‌സിലും എല്ലാം വരാറുണ്ട്. നേരിട്ട് ചോദിക്കുന്നവരുമുണ്ട്. എന്നാല്‍ അതൊന്നും ഞാന്‍ കാര്യമാക്കുന്നതേയില്ല എന്നാണ് അപര്‍ണ ബാലമുരളി പറയുന്നത്.

Also Read: സ്വർണ്ണത്തിൽ മുങ്ങി വന്ന നവ്യ! 15 പവന്റെ കസവുമാല മുതൽ 3 കോടിയോളം രൂപയുടെ സ്വർണം: അതേകുറിച്ച് പറയാൻ യോഗ്യതകളേറെ

കോളേജില്‍ പഠിക്കുന്ന കാലത്ത് നന്നായി മെലിഞ്ഞിട്ടായിരുന്നു ഞാന്‍. കഴുത്തിലെ എല്ല് എല്ലാം കാണുമ്പോള്‍ ഒരുപാട് കളിയാക്കലുകള്‍ കേട്ടിട്ടുണ്ട്. അച്ചിലിട്ട് വാര്‍ത്തെടുത്തതാണോ എന്നൊക്കെ ചോദിച്ചിരുന്നു. ഇപ്പോള്‍ തടി വച്ചപ്പോള്‍ ഇങ്ങനെ. രണ്ട് തരവും ഞാന്‍ കേട്ടു, അപ്പോള്‍ മുതലേ ശീലമായതുകൊണ്ട് ഇപ്പോള്‍ ഇതിനെ അത്ര കാര്യമാക്കുന്നില്ല.

പക്ഷേ എന്തൊക്കെ പറഞ്ഞാലും വണ്ണം വയ്ക്കുന്നത് ആരോഗ്യത്തിന് പ്രശ്‌നമാണ് എന്ന് തോന്നുമ്പോള്‍ ഒരു ശ്രമം നടത്തുമല്ലോ. അങ്ങനെ ചെയ്യാറുണ്ട്. ഇടയ്ക്ക് ജിമ്മിലൊക്കെ പോകാറുണ്ട്. പക്ഷേ തുടര്‍ച്ചയായി അത് പാലിക്കാന്‍ കഴിയുന്നില്ല. പുറത്തുന്നുള്ള ഭക്ഷണവും ലൈഫ് സ്റ്റൈലും എല്ലാം വണ്ണം വയ്ക്കുന്നതിന് കാരണമാണ്. പക്ഷേ ഇങ്ങനെ പോയാല്‍ ശരീരം പണി തരും എന്ന് എനിക്കറിയാം. ചിലപ്പോള്‍ ചിന്തിക്കുമ്പോള്‍, ഇപ്പോള്‍ ഇങ്ങനെ അങ്ങ് പോകട്ടെ, കുറച്ചുകൂടെ കഴിഞ്ഞ് നോക്കാം എന്ന് തോന്നും

ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ സുരക്ഷയ്ക്കായുള്ള വഴികൾ അറിയാം


കഴിഞ്ഞവര്‍ഷം നാച്വറല്‍പതി ട്രീറ്റ്‌മെന്റ് എടുത്തിരുന്നു. അവിടെ പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ച് കുറച്ചു നാള്‍ നോക്കിയിരുന്നു. നല്ല മാറ്റം തോന്നുകയും ചെയ്തു. പക്ഷേ പിന്നെ ഞാന്‍ ചിന്തിച്ചു, നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍, ഞാന്‍ മരിച്ചു പോവുകയെങ്ങാനും ചെയ്താല്‍ ഇത് കഴിച്ചായിരിക്കുമോ ഞാന്‍ പോകുന്നേ എന്ന് ചിന്തിച്ചപ്പോള്‍ എനിക്ക് കരച്ചിലൊക്കെ വന്ന് കരഞ്ഞിട്ടുണ്ട്. അപ്പോള്‍ നന്നായി ഫുഡ് കഴിക്കും. കുഴിമന്തിയും മില്‍ക് മേഡുമൊക്കെയാണ് കഴിക്കാന്‍ തനിക്കിഷ്ടമുള്ള കാര്യങ്ങള്‍ എന്നും അപര്‍ണ ബാലമുരളി പറയുന്നു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article