ഇത് ജോർജ് കുട്ടിയുടെ കഥയായിരിക്കും; കുട്ടികളും വളർന്നു; ദൃശ്യം ഒന്നോ രണ്ടോ പോലെയല്ല ദൃശ്യം 3 എന്ന് സൂചന

1 month ago 4

Authored by: ഋതു നായർ|Samayam Malayalam23 Nov 2025, 10:01 am

ജോർജ്ജ്കുട്ടിയുടെയും കുടുംബത്തിന്റെയും കഥ സ്വാഭാവികമായി തുടരുമെന്നും, രണ്ടാം ഭാഗത്തിന് ശേഷം വർഷങ്ങൾക്ക് ശേഷമുള്ള അവരുടെ ജീവിതം ആണ് മെയിൻ

drishyam 3 volition  proceed  georgekutty and his household  jeethu joseph revealsദൃശ്യം(ഫോട്ടോസ്- Samayam Malayalam)
പ്രേക്ഷകർ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം മൂന്ന്. ഒന്നും രണ്ടും ഭാഗങ്ങൾ തീയേറ്ററിൽ വമ്പൻ പ്രകടനം നടത്തി ബോക്സ് ഓഫീസ് ഹിറ്റായതിനുപിന്നാലെയാണ് മൂന്നാം ഭാഗത്തിനായി പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്നത്. പുതിയ ഭാഗം അതിന്റേതായ രീതിയിൽ വ്യത്യസ്തം ആയിരിക്കും എന്നാണ് ജിത്തു ജോസഫ് അറിയിച്ചത്. മോഹൻലാൽ, മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം ജോർജ്ജ്കുട്ടിയുടെ കഥയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നതും.

2013-ൽ ആണ് ദൃശ്യം റിലീസ് ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, സിംഹള, മന്ദാരിൻ തുടങ്ങിയ ആറ് ഭാഷകളിൽ പുനർനിർമ്മിക്കപ്പെട്ട ചിത്രത്തിന് അവിടെയും നിറഞ്ഞ കൈയ്യടി ആണ് ലഭിച്ചത്. ദൃശ്യം 2 (2021) എന്ന ചിത്രത്തിന്റെ തുടർച്ച ആയിരുന്നു. പ്രേക്ഷകരുടെ മനം കവർന്ന ചിത്രം ഹിന്ദി, തെലുങ്ക്, കന്നഡ റീമേക്കുകളിലും വമ്പൻ ഹിറ്റ് ആയിരുന്നു. ഇപ്പോൾ ദൃശ്യം 3 ലൂടെ , ബോക്സ് ഓഫീസ് പ്രതീക്ഷകളെ എങ്ങനെ ആകും ചിത്രം നിയന്ത്രിക്കുന്നത് എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.


"മൂന്നാം ഭാഗം പ്രഖ്യാപിച്ചതിനുശേഷം പലരും അഭിപ്രായപ്പെട്ടത്, 'ദൃശ്യം 2 ന്റെ തിരക്കഥ അതിശയകരമായിരുന്നു, അതിനേക്കാൾ മികച്ചത് ഞങ്ങൾ പ്രതീക്ഷിക്കുന്നു' എന്നാണ്. ചില അഭിമുഖങ്ങളിലെ അത്തരം പരാമർശങ്ങൾക്ക് ഞാൻ മറുപടി നൽകിയിരുന്നു, 'ദൃശ്യം 2 നേക്കാൾ മികച്ച ഒരു' തിരക്കഥ എഴുതാൻ ഞാൻ ബോധപൂർവ്വം ശ്രമിക്കുന്നില്ല. എന്റെ ശ്രദ്ധ ജോർജ്ജ്കുട്ടിയിലും അദ്ദേഹത്തിന്റെ കുടുംബത്തിലും മാത്രമാണ്, രണ്ടാം ഭാഗം മുതൽ ആറോ ഏഴോ വർഷത്തിനുള്ളിൽ അവരുടെ ജീവിതത്തിൽ എന്ത് സംഭവിച്ചിരിക്കാം എന്നതിൽ മാത്രമാണ് ദൃശ്യം മൂന്ന് എന്നും ജീത്തു സൂചന നൽകി.

ജോർജ്ജ്കുട്ടിയുടെ ചില അടിസ്ഥാന സ്വഭാവവിശേഷങ്ങൾ കഥാപാത്രത്തിന് അനിവാര്യമായതിനാൽ താൻ അവ നിലനിർത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. റാണി (മീന), കുട്ടികൾ, അഞ്ജു (അൻസിബ), അനു (എസ്തർ) എന്നിവരുൾപ്പെടെ കുടുംബത്തിലെ എല്ലാവർക്കും ഇത് ബാധകമാണെന്ന് അദ്ദേഹം വിശദീകരിച്ചു. കുട്ടികളുടെ കഥാപാത്രങ്ങൾ, പ്രത്യേകിച്ച്, സംഭവം നടക്കുമ്പോൾ അനു ഒരു കുട്ടി മാത്രമായിരുന്നു ഇപ്പോൾ വളർന്നു വലുതായെന്നും അദ്ദേഹം പറഞ്ഞു.

“ചുറ്റുപാടുകളും ആളുകളും മാറി. ആദ്യ ഭാഗത്തിൽ, ജോർജ്ജ്കുട്ടി നിരപരാധിയാണെന്ന് ചുറ്റുമുള്ള ആളുകൾ വിശ്വസിച്ചു. എന്നിരുന്നാലും, രണ്ടാം ഭാഗത്തിൽ, അവരിൽ പലരും 'ഇല്ല, മറ്റെന്തോ ഉണ്ട്' എന്നായിരുന്നു പറഞ്ഞത്. അവരുടെ കാഴ്ചപ്പാട് മാറി. മൂന്നാം ഭാഗത്തിലും ഞാൻ സമാനമായ ചില കാര്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്.


ജോർജ്ജ്കുട്ടിയുടെ കുടുംബത്തിലും അവരുടെ ജീവിതത്തിലും സംഭവിച്ചേക്കാവുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ദൃശ്യം മൂന്നിൽ തന്റെ സമീപനമെന്ന് ജീത്തു ജോസഫ് വിശദീകരിച്ചു. മൂന്നാം ഭാഗം പുറത്തിറങ്ങുമ്പോൾ പ്രേക്ഷകർക്ക് ഇത് മനസ്സിലാകുമെന്നും ദൃശ്യം 2 ആദ്യ സിനിമയിൽ നിന്ന് വ്യത്യസ്തമായിരുന്നതുപോലെ, മൂന്നാം ഭാഗം രണ്ടാം ഭാഗം പോലെയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Entire Article