Authored by: ഋതു നായർ|Samayam Malayalam•12 Oct 2025, 2:24 pm
ഈ ഫെബ്രുവരിയിൽ ആണ് വിവാഹമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഒഫീഷ്യൽ ആയി ഇരുവരും ഇതേകുറിച്ച് വ്യക്തമായ മറുപടി നൽകിയിരുന്നില്ല
രശ്മിക വിജയ്(ഫോട്ടോസ്- Samayam Malayalam)വിവാഹനിശ്ചയം കഴിഞ്ഞതായി വിജയ് ദേവരകൊണ്ടയുടെ ടീം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, മോതിരവുമായി രശ്മികയെ എത്തുമ്പോൾ ആകാംക്ഷയും സന്തോഷവും ആരാധകർക്ക് ഇരട്ടിച്ചു. ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ എല്ലാ സ്നേഹവും നിറച്ചുവച്ച ഒരു വലിയ തിളങ്ങുന്ന ഡയമണ്ട് കാണാൻ സാധിക്കും. .
ALSO READ: 42 ആം വയസ്സിൽ തൃഷ കൃഷ്ണയ്ക്ക് വിവാഹം! ബിസിനസ്സുകാരനുമായുള്ള വിവാഹം വീട്ടുകാർ ഉറപ്പിച്ചു?
ആയുഷ്മാൻ ഖുറാനയ്‌ക്കൊപ്പം അഭിനയിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ തമ്മയിലെ സ്വന്തം രഹേ നാ രഹേ ഹം എന്ന ഗാനത്തെക്കുറിച്ചാണ് രശ്‌മിക കുറിച്ചത്. ഔദ്യോഗികമായി സോങ് റിലീസ് ചെയ്തതിന് പിന്നാലെയാണ് രശ്‌മിക പോസ്റ്റ് പങ്കിട്ടത് .തമ്മയിലെ ആദ്യ ഗാനമായ തും മേരെ നാ ഹുയേ ചിത്രീകരിച്ചതിന്റെ ഓർമ്മകൾ നടി നേരത്തെ ബിടിഎസ് ചിത്രങ്ങളുമായി പങ്കുവെച്ചിരുന്നു.
ALSO READ: ആരാണ് കാന്താരയിലെ വില്ലൻ ഗുൽഷൻ! ലക്ഷങ്ങൾ പ്രതിഫലം; അച്ഛനും അമ്മയ്ക്കും ഏകമകൻ,അധ്യാപകൻ; വിശേഷങ്ങൾ
രശ്മികയും വിജയും വളരെക്കാലമായി ഡേറ്റിംഗിലാണെന്ന് കിംവദന്തികൾ ഉണ്ടായിരുന്നു. ഗീത ഗോവിന്ദം (2018), ഡിയർ കോമ്രേഡ് (2019) എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇത് അവരെ പരസ്പരം കൂടുതൽ അടുപ്പിച്ചു. രാഹുൽ സങ്കൃത്യന്റെ അടുത്ത ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.





English (US) ·