12 September 2025, 10:48 PM IST

ദിഷാ പഠാണി | Photo: AFP
നടി ദിഷാ പഠാണിയുടെ ഉത്തർപ്രദേശിലെ വീടിനുനേരെ വെടിവെപ്പ്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമത്തിന്റെ ഉത്തരവാദിത്വം ഗോൾഡി ബ്രാർ സംഘത്തിലെ ഒരംഗം ഏറ്റെടുത്തു.
'ദൈവങ്ങളേയും സനാതന ധർമത്തെയും അപമാനിക്കുന്നത് സഹിക്കില്ല. ഈ വെടിവെപ്പ് ഒരു ട്രെയിലർ മാത്രമാണ്. അടുത്ത തവണ ദിഷയോ മറ്റാരെങ്കിലുമോ മതത്തോട് അനാദരവ് കാണിച്ചാൽ അവരെ വീട്ടിൽ നിന്ന് ജീവനോടെ പുറത്തുപോകാൻ അനുവദിക്കില്ല', സംഘാംഗമായ വീരേന്ദ്ര ചരൺ ഫെയ്സ്ബുക്കിൽ കുറിച്ചു.
ആത്മീയ നേതാവായ പ്രേമാനന്ദ് മഹാരാജിനെ ദിഷാ പഠാണി അപമാനിച്ചുവെന്നും പോസ്റ്റിൽ ആരോപിക്കുന്നു. 'ഈ സന്ദേശം ദിഷയ്ക്കെതിരേ മാത്രമല്ല. മറിച്ച്, അവരുമായി ബന്ധപ്പെട്ട എല്ലാ സിനിമാക്കാർക്കും ഉള്ളതാണ്. ഭാവിയിൽ ആരെങ്കിലും ഇത്തരം അനാദരവ് കാണിച്ചാൽ, അവർ അതിൻ്റെ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാകുക', ഇയാൾ കൂട്ടിച്ചേർത്തു.
സംഭവത്തിൽ, ദിഷയുടെ പിതാവ് ജഗദീഷ് പഠാണി പോലീസിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ അക്രമികളെ പിടികൂടാൻ പോലീസ് അഞ്ച് സംഘങ്ങളെ രൂപവത്കരിച്ചു. നേരത്തെ, ഗുരുഗ്രാമിൽ യൂട്യൂബറും ബിഗ് ബോസ് താരവുമായിരുന്നു എൽവിഷ് യാദവിൻ്റെ വീടിന് നേരെ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം വെടിയുതിർത്ത് ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം.
Content Highlights: Actress Disha Patani's Residence Targeted successful Shooting Incident: Investigation Launched
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·