Authored by: ഋതു നായർ|Samayam Malayalam•18 Dec 2025, 5:53 p.m. IST
ഇരുവരും തമ്മിൽ വേർപിരിഞ്ഞെങ്കിലും എവിടെയും മഞ്ജു ദിലീപിനെ മോശക്കാരൻ ആക്കി പറഞ്ഞിട്ടില്ല. ഒരു സമയം അത്രയും പ്രണയിച്ച ആളാണ്, തന്റെ കുഞ്ഞിന്റെ അച്ഛനാണ് എന്ന ചിന്ത കൊണ്ടാകാം അത്
മഞ്ജു വാര്യർ ദിലീപ്(ഫോട്ടോസ്- Samayam Malayalam)മഞ്ജുവിനെ ഞാനാദ്യമായി കാണുന്നത് സല്ലാപത്തിന്റെ സെറ്റിൽ വച്ചാണ്. ലോഹി സാർ ആണ് പരിചയപ്പെടുത്തുന്നത്. ഷൊർണൂർ ഗസ്റ്റ് ഹൗസിൽ വച്ചിട്ടാണ് കൂടിക്കാഴ്ച. സാർ എന്നിട്ട് എന്നെയും ഇവളെയും മാറി മാറി നോക്കി. മഞ്ജുവിനെ ഇങ്ങനെ ഒറ്റക്ക് കാണുമ്പൊൾ പൊക്കം ഒക്കെ ഉണ്ടല്ലോ. എന്നിട്ട് എന്റെ അടുത്ത് വന്നിട്ട് ഇങ്ങനെ നോക്കും. ഇനി ഇവൾക്ക് എന്നെക്കാൾ പൊക്കം ഉണ്ടോ എന്നൊക്കെ ആണ് നോക്കുന്നത്. ആ ഫിലിമിൽ നിന്നാണ് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി മാറുന്നത്- ദിലീപ് ആ ദിവസങ്ങൾ ഓർത്തെടുക്കുകയാണ്.എന്നാൽ ആ പേര് പറയാനുള്ള യോഗ്യത ഇനി നിങ്ങൾക്കില്ല ചേട്ട. നഷ്ടബോധം വല്ലാതെ അലട്ടുന്നുണ്ടോ എന്നായി സോഷ്യൽ മീഡിയ.
ALSO READ: ഗൂഢാലോചന തെളിയിക്കാൻ പാടാണ്! ഈ സിസ്റ്റത്തിൽ ഉള്ള ആളായതുകൊണ്ട് എനിക്ക് അത് അറിയാം; അമ്പിളി പറയുന്നു
ആദ്യം സുഹൃത്ത് ആയി,പിന്നെ ഭാര്യ യായി , കരിയറിലും ജീവിതത്തിലും വച്ചടി വച്ചടി കയറ്റംമായി, പക്ഷെ പിന്നെ എല്ലാം മാറിമറിഞ്ഞില്ലേ, സിനിമ കഥപോലെ ഇന്നും അപ്രതീക്ഷിതം ആണ് എല്ലാം; എന്നുള്ള കമന്റുകൾ ആണ് സോഷ്യൽ മീഡിയിൽ നിറയുന്നത്.
ALSO READ: 6 കുഞ്ഞുങ്ങളുടെ അമ്മ! പാളിപ്പോയ ആദ്യവിവാഹം; മലേഷ്യക്കാരനുമായുള്ള ജീവിതം; മാധവി മാതു ആയി പിന്നെ മീനയും; ജീവിതകഥ
പ്രണയിച്ചു ജീവിതത്തിൽ ഒന്നായ മഞ്ജുവും ദിലീപും പതിനാലുവര്ഷത്തെ വിവാഹജീവിതം ആണ് അവസാനിപ്പിച്ചത്. 2014-ൽ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധവും നിയമപരമായി വേർപ്പെടുത്തിയ ദിലീപ് തുടർന്ന് 2016 നവംബർ 25-ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്തു.





English (US) ·