30 March 2025, 03:36 PM IST

കെ സുരേന്ദ്രൻ, എമ്പുരാനിൽ മോഹൻലാലും പൃഥ്വിരാജും | Photo: https://www.facebook.com/KSurendranOfficial
എമ്പുരാൻ ചിത്രത്തിൽ നിന്ന് ചില ഭാഗങ്ങൾ നീക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇനി കാണുന്നത് എംപുരാനല്ല വെറും എംബാം പുരാൻ എന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ഉദരനിമിത്തം ബഹുകൃതവേഷം.. ഇനി കാണുന്നത് എംപുരാനല്ല വെറും 'എംബാം'പുരാൻ... ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും. നാസൗ നായം കരഗതഃ കരസ്ഥോപി വിനാശിതഃ| ആശയാ ദൂഷിതാ ബുദ്ധിഃ കിം കരോമി വരാധമഃ| - എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ചിത്രത്തിൽ ഗോധ്ര, ഗുജറാത്ത് കലാപമടക്കം പരാമർശിക്കുന്ന ഭാഗങ്ങൾക്കെതിരേ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് വൻതോതിൽ പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിൽ നിന്ന് ഈ ഭാഗങ്ങൾ നീക്കം ചെയ്യുമെന്നും പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറച്ചിരുന്നു. ഈ പോസ്റ്റ് സംവിധായകൻ പൃഥ്വിരാജും ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
Content Highlights: empuraan contention k surendran fb post
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·