
മമ്മൂട്ടി, ലോക എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: മാതൃഭൂമി, Facebook
ചരിത്രവിജയം നേടി റിലീസിങ് കേന്ദ്രങ്ങളിൽ മുന്നേറുകയാണ് കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'. ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത ചിത്രത്തില്‍ നസ്ലിന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. ഇതിനുപുറമേ മലയാളത്തിലെ ഏതാനും പ്രമുഖതാരങ്ങള്‍ അതിഥിവേഷത്തിലും ചിത്രത്തിലുണ്ട്. ഇക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒരാളെക്കുറിച്ച് ചിത്രത്തിന്റെ നിർമാതാവുകൂടിയായ ദുൽഖർ സൽമാൻ പുറത്തുവിട്ട കാര്യം ശ്രദ്ധനേടുകയാണ്.
മൂത്തോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മമ്മൂട്ടിയാണെന്നാണ് ദുൽഖർ സൽമാൻ വെളിപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ പ്രമാണിച്ച് ലോകയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്. മൂത്തോന് പിറന്നാളാശംസകൾ എന്നാണ് താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്ററിലെ വാചകം. മമ്മൂട്ടിയുടെ മുഖം വ്യക്തമാകാത്ത പ്രത്യേക പോസ്റ്ററാണ് ദുൽഖർ പുറത്തുവിട്ടിരിക്കുന്നത്.
'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യിൽ വളരെ സസ്പെൻസ് ആക്കി വെച്ചിരുന്ന കഥാപാത്രമായിരുന്നു 'മൂത്തോൻ'. ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ആരാണെന്ന തലത്തിൽ പലവിധ ചർച്ചകളും നടന്നിരുന്നു.
കല്യാണി പ്രിയദര്‍ശന്‍ 'ചന്ദ്ര' എന്ന സൂപ്പര്‍ഹീറോ കഥാപാത്രമായി എത്തിയ 'ലോക' വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമായി മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 'ലോക' എന്ന് പേരുള്ള സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് 'ചന്ദ്ര'.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി.
Content Highlights: Dulquer Salmaan reveals Mammootty`s astonishment relation successful the blockbuster deed `Lokah: Chapter 1- Chandra`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·