ഇനി സൈജു കുറുപ്പ് പൊലീസ് വേഷത്തില്‍, മാസ് ലുക്കില്‍ പൂജ ചടങ്ങിന് എത്തിയ താരം!

5 days ago 2

Authored by: അശ്വിനി പി|Samayam Malayalam16 Jan 2026, 10:10 americium IST

സൈജു കുറുപ്പ് പൊലീല് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ആരം. രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നു

saiju kurupസൈജു കുറുപ്പിൻറെ പുതിയ സിനിമ ആരം
വില്ലനായും നായകനായും ഏത് റോളിനും താന്‍ ഓകെയാണ് എന്ന് ഇതിനോടകം തെളിയിച്ച നടനാണ് സൈജു കുറുപ്പ് . താരം പൊലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ആരം . ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു. മാസ് ലുക്കിലാണ് സൈജു കുറുപ്പ് എത്തിയത്. സംവിധായകരായ നാദിര്‍ഷ, വി എം വിനു പ്രശസ്ത നിര്‍മ്മാതാവായ പി വി ഗംഗാധരന്റെ ഭാര്യ പി വി ഷെരിന്‍, മക്കളായ ഷെര്‍ഗ, ഷെഗിന എന്നിവരും പൂജ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു

സൈജു കുറുപ്പിനെ കൂടാതെ ഷെയിന്‍ സിദ്ദിഖ്, അസ്‌കര്‍ അലി, ജയരാജ് വാര്യര്‍, ഹരിത്ത് എന്നിവരും പൂജ ചടങ്ങുകളില്‍ പങ്കെടുത്തു. എല്ലാവരും ചേര്‍ന്നാണ് ഭദ്രദീപം കൊളുത്തിയത്. സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍മ്മാതാവ് ജുനൈസ് ബാബുവിന്റെ ഉമ്മയും ഭാര്യയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. സിനിമയുടെ ചിത്രീകരണത്തിനും ഇതോടെ തുടക്കമായി.

Also Read: ധനുഷിന്റെയും മൃണാളിന്റെയും വിവാഹം ഫെബ്രുവരി 14 ന്? സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പലതരത്തില്‍

പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തുകൊണ്ട് ശ്രദ്ധേയനായ രജീഷ് പരമേശ്വരനാണ് ആരം എന്ന ചിത്രത്തിന്റെ സംവിധായകന്‍. സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

സിദ്ദിഖ്, അസ്‌കര്‍ അലി, സുധീഷ്, അഞ്ജു കുര്യന്‍, ഷഹീന്‍ സിദ്ദിഖ്, ദിനേഷ് പ്രഭാകര്‍, ഗോകുലന്‍, മനോജ് കെ യു, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ് എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിര്‍മ്മാണവും വിതരണവും. വിഷ്ണു രാമചന്ദ്രനാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

Also Read: ശ്രീനിവാസൻ ഇനിയില്ല അതൊരു സത്യമാണ്; പക്ഷേ, ആ സത്യം പൂർണമായി ഉൾക്കൊള്ളാൻ എനിക്കിപ്പോഴും കഴിയുന്നില്ല

ഇസ്ലാമിക് നാറ്റോയിൽ ആരൊക്കെ? ഇന്ത്യയ്ക്ക് ഭീഷണി ചില്ലറയല്ല


ജിത്തു ദാമോദര്‍ ഛായാഗ്രഹണവും വി സാജന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. രോഹിത് ഗോപാലകൃഷണനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍: ബാബു പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നികേഷ് നാരായണന്‍, കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ്: കിരണ്‍, മനോജ്, ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോപോള്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഷിബിന്‍ കൃഷ്ണ, സ്റ്റണ്ട്‌സ് റോബിന്‍ ടോം, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമിനിക്, സ്റ്റില്‍സ്: സിബി ചീരന്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാന്‍സിറ്റി, പബ്ലിസിറ്റി ഡിസൈന്‍: മാ മി ജോ. പി ആര്‍ ഒ ആതിര ദില്‍ജിത്ത്
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article