30 April 2025, 06:24 PM IST

തുടരും എന്ന ചിത്രത്തിൽ മോഹൻലാൽ | ഫോട്ടോ: Facebook
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനംചെയ്ത തുടരും എന്ന ചിത്രത്തിലെ തകർപ്പൻ ഡാൻസ് നമ്പർ പുറത്ത്. കൊണ്ടാട്ടം എന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. വിനായക് ശശികുമാറിന്റേതാണ് വരികൾ. എം.ജി ശ്രീകുമാറും രാജലക്ഷ്മിയുമാണ് ഗായകർ.
തുടരും എന്ന ചിത്രം റിലീസിനോടടുത്തപ്പോൾ മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ഗാനമാണ് ഇത്. പ്രൊമോ ഗാനമായാണ് ഇപ്പോൾ കൊണ്ടാട്ടം എന്ന ഗാനം എത്തിയിരിക്കുന്നത്. മോഹൻലാൽ, ശോഭന എന്നിവരുടെ ചടുലമായ ചുവടുകളാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം. സംവിധായകൻ തരുൺ മൂർത്തി, ഗായകൻ എം.ജി ശ്രീകുമാർ, സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവരേയും ഗാനത്തിൽ കാണാം. ബൃന്ദയാണ് നൃത്തസംവിധാനം.
പ്രേക്ഷക ശ്രദ്ധ നേടിയ 'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിർവഹിക്കുന്നത് ഷാജികുമാർ ആണ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.
Content Highlights: Watch the stunning creation fig `Kondattam` from the Mohanlal starrer Thudarum





English (US) ·