ഇന്ത്യയിലെ സ്‌പോട്ടിഫൈ ഇന്ത്യയുടെ ടോപ്പ് 50 വൈറൽ സോങ് ലിസ്റ്റിൽ 'തട്ടത്തിൽ’ എന്ന ഗാനം

9 months ago 7

abhilasham

അഭിലാഷം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

കൊച്ചി: അഭിലാഷം സിനിമയിലെ ‘തട്ടത്തിൽ’ എന്ന ഗാനം സ്‌പോട്ടിഫൈ ഇന്ത്യയുടെ ടോപ്പ് 50 വൈറൽ സോങ് ലിസ്റ്റിൽ 20-ാം സ്ഥാനം നേടി. ശ്രീഹരി കെ നായർ സംഗീതസംവിധാനം നിർവഹിച്ച ഈ ഗാനത്തിന് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകരണം ലഭിച്ചു. സൈജു കുറുപ്പ്, തൻവി റാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ പ്രണയകഥ മാർച്ച് 29ന് തിയേറ്ററുകളിലെത്തും. റീലുകൾ, കവർ വേർഷനുകൾ, ടിക്‌ടോക്ക് ചലഞ്ചുകൾ തുടങ്ങി ‘തട്ടത്തിൽ’ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിക്കഴിഞ്ഞു.

ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ്‌ ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്.
ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മികച്ച പ്രേക്ഷക അഭിപ്രായം നേടിയിരുന്നു. മലബാറിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ അഭിലാഷ് എന്ന കഥാപാത്രമായി സൈജു കുറുപ്പ് എത്തുമ്പോൾ, ഷെറിൻ എന്ന കഥാപാത്രമായാണ് തൻവി റാം അഭിനയിച്ചിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷോർട്ട്ഫ്ലിക്സ്, ഛായാഗ്രഹണം - സജാദ് കാക്കു, സംഗീത സംവിധായകൻ - ശ്രീഹരി കെ നായർ , എഡിറ്റർ - നിംസ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, കലാസംവിധാനം - അർഷദ് നാക്കോത്ത് , പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്, ഗാനരചന - ഷർഫു & സുഹൈൽ കോയ, സൗണ്ട് ഡിസൈൻ - പി സി വിഷ്ണു , VFX - അരുൺ കെ രവി, കളറിസ്റ്റ് - ബിലാൽ റഷീദ്, സ്റ്റിൽസ് - ഷുഹൈബ് എസ്.ബി. കെ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സാംസൺ, ഡിസൈൻസ് - വിഷ്ണു നാരായണൻ , ഡിസ്ട്രിബൂഷൻ - ഫിയോക്ക് , ഓവർസീസ് ഡിസ്ട്രിബൂഷൻ - ഫാർസ് ഫിലിംസ് , മ്യൂസിക് റൈറ്റ്സ് - 123 മ്യൂസിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, ഡിജിറ്റൽ പി ആർ ഒ: റിൻസി മുംതാസ്,പിആർഓ - വാഴൂർ ജോസ്, ശബരി

Content Highlights: Abhilasham`s `Thattattil` Song Hits Spotify Top 50

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article