23 September 2025, 09:47 AM IST

റിലയൻസ് പുറത്തുവിട്ട വീഡിയോയിൽനിന്ന് | Photo: Screen grab/ Instagram: Reliance Entertainment
ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തില്‍ വന്‍പ്രഖ്യാപനവുമായി റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്. റിലയന്‍സ് നിര്‍മിക്കുന്ന രണ്ട് ബിഗ് ബജറ്റ് സിനിമകളില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിക്കുമെന്നാണ് പ്രഖ്യാപനം. 'മാര്‍ക്കോ'യ്ക്കുശേഷം പാന്‍- ഇന്ത്യന്‍ ആക്ഷന്‍ താരമായി മാറിയ ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ മറ്റൊരുവഴിത്തിരിവായി ചിത്രം മാറുമെന്നാണ് പ്രതീക്ഷ.
'റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ വരാനിരിക്കുന്ന രണ്ട് ഹിന്ദി ചിത്രങ്ങളില്‍ ഇന്ത്യയുടെ മസില്‍ അളിയന്‍ ഉണ്ണി മുകുന്ദന്‍ നായകനാകും. ഈ പ്രഖ്യാപനം നടത്താന്‍ അദ്ദേഹത്തിന്റെ ജന്മദിനത്തേക്കാള്‍ മികച്ച ദിവസം വേറെയില്ല. സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍', എന്നായിരുന്നു റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ പ്രസ്താവന.
മലയാളത്തില്‍നിന്ന് ആദ്യമായാണ് ഇത്തരമൊരു സഹകരണം. പാന്‍- വേള്‍ഡ് റിലീസായി ഒരുങ്ങുന്ന 'മാ വന്ദേ' എന്ന ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വേഷമാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ജോഷിയുടെ ജന്മദിനത്തില്‍ പ്രഖ്യാപിച്ച, ഉടന്‍ ആരംഭിക്കാനിരിക്കുന്ന മറ്റൊരു പാന്‍ ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍.
Content Highlights: Unni Mukundan signs 2 big-budget Reliance Entertainment films
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·