Authored by: അശ്വിനി പി|Samayam Malayalam•20 Dec 2025, 12:22 p.m. IST
എന്നും അച്ഛന്റെ തീരുമാനങ്ങള്‍ക്കും, കാഴ്ചപ്പാടിനും എതിരെ സഞ്ചരിച്ച മകനാണ് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛനെ ഇരുത്തി തന്നെ അദ്ദേഹത്തി വിമര്‍ശിക്കുകയും ചെയ്യും. പക്ഷേ ഈ നിമിഷം അതെല്ലാം നല്ല ഓര്‍മകളായി മാറുന്നു
ധ്യാൻ ശ്രീനിവാസൻഇന്ന് തന്നെ ശ്രീനിവാസന്‍ മരണപ്പെടുമ്പോള്‍, ഈ ദിവസത്തിന്റെ മറ്റൊരു പ്രത്യേകത കൂടെ ചര്‍ച്ചയാവുന്നു. ശ്രീനിവാസന്റെയും വിമലയുടെയും രണ്ടാമത്തെ മകള്‍ ധ്യാന്‍ ശ്രീനിവാസന്റെ ജന്മദിനം കൂടെയാണ്. ഇന്ന്. 1988 ഡിസംബര്‍ 20 ന് ആയിരുന്നു ധ്യാനിന്റെ ജനനം. മുപ്പത്തിയേഴാം ജന്മദിനം ഇന്ന് ആഘോഷിക്കേണ്ടിയിരുന്ന ധ്യാന്‍ ഇപ്പോള്‍ അച്ഛന്റെ ചേതനയറ്റ ശരീരത്തിന് അടുത്തിരുന്ന് വിങ്ങിക്കരയുകയാണ്.
Also Read: മതിയായി എന്ന് പുള്ളി പറഞ്ഞിരുന്നു, മിനിഞ്ഞാന്നും സംസാരിച്ചു; കരച്ചില്‍ നിയന്ത്രിക്കാനാകാതെ സത്യന്‍ അന്തിക്കാട്എന്നും അച്ഛന്റെ ഇഷ്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും എതിരെ സഞ്ചരിച്ചവനായിരുന്നുവെങ്കിലും, ആ അച്ഛന്റെ മകന്‍ ആയതില്‍ എന്നും അഭിമാനിക്കുന്നതിനെ കുറിച്ച് ധ്യാന്‍ സംസാരിച്ചിട്ടുണ്ട്. ശ്രീനിവാസനെ പോലെ തന്നെ പറയുന്നതില്‍ ഒരു ബെല്ലും ബ്രേക്കും ഇല്ലാത്ത ആളാണ് ധ്യാനും. ധ്യാനിന്റെ കോമഡി കഥകളില്‍ പലപ്പോഴും കഥാപാത്രമായി ശ്രീനിവാസന്‍ തന്നെയാണ് എത്താറുള്ളത്. ശ്രീനിവാസനും മക്കളെ പരിഹസിക്കുന്ന കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ലായിരുന്നു.
Also Read: വ്യക്തിപരമായി കളിയാക്കിയിട്ടും ശ്രീനിയെ ചേര്‍ത്തു പിടിച്ച മോഹന്‍ലാല്‍; ഒരിക്കലും അദ്ദേഹത്തോടൊരു ശത്രുതയില്ല എന്ന് ലാല്‍
ഇന്ത്യൻ കുടുംബങ്ങൾക്ക് തിരിച്ചടിയോ? എന്താണ് 14-ാം ഭേദഗതി? ട്രംപ് എന്തിനാണ് ഇതിനെ എതിർക്കുന്നത്?
അച്ഛനോട് വഴക്കിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിനെ കുറിച്ചും, തന്റെ സിനിമകള്‍ കണ്ട് അച്ഛന്‍ പരിഹസിക്കുന്നതിനെ കുറിച്ചും ധ്യാന്‍ തമാശയോടെയാണ് എന്നും സംസാരിക്കാറുള്ളത്. ആ സംസാര സ്വാതന്ത്ര്യവും ഹാസ്യവും ശ്രീനിവാസന്‍ തന്നെ മകന് നല്‍കിയതാണ്, ഇവന്‍ അച്ഛന്റെ മകന്‍ തന്നെ എന്ന് പ്രേക്ഷകര്‍ പറയുന്ന ചില സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ എത്രയൊക്കെ പരിസ്പരം പരിഹസിച്ചാലും, വിമര്‍ശിച്ചാലും അവര്‍ക്കിടയിലെ സ്‌നേഹം എത്രത്തോളം വലുതായിരുന്നു എന്ന് തിരിച്ചറിയുന്ന, കണ്ടു നില്‍ക്കുന്നവരെയും വികാരഭരിതമാക്കുന്ന കാഴ്ചകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.






English (US) ·