11 April 2025, 05:38 PM IST

'ആവേശം' സിനിമയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററും ചിത്രത്തിന്റെ പഴയ പോസ്റ്ററും | Photo: Special arrangement
ഒരു വര്‍ഷം പിന്നിടുമ്പോഴും ആവേശത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. നമുക്കിടയില്‍ വെള്ളയും വെള്ളയും അണിഞ്ഞ് സ്വര്‍ണത്തില്‍ കുളിച്ച് രംഗണ്ണനും അണ്ണന്റെ സ്വന്തം അമ്പാനും ഇപ്പോഴുമുണ്ട്. ഇല്ലുമിനാട്ടി കേള്‍ക്കാത്ത ഒരു ദിവസം പോലുമുണ്ടാകില്ല. റിങ്‌ടോണായോ കോളര്‍ ട്യൂണായോ ബസിലോ കവലയിലോ ടെലിവിഷനിലോ എല്ലാം ഇല്ലുമിനാട്ടിയും ജാഡയും കാറ്റിലൂടെ കാതിലേക്കെത്തുന്നു.
ഒരു വര്‍ഷം പിന്നിടുമ്പോഴും ആവേശം നിറച്ച ചില്‍ മൂഡ് ഇപ്പോഴും നിലനില്‍ക്കുകയാണ്. ബെംഗളൂരില്‍ പഠനത്തിനായി എത്തിയ കുറച്ചു വിദ്യാര്‍ഥികള്‍ രംഗ എന്ന ഗ്യാങ്സ്റ്ററെ പരിചയപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന കിടിലന്‍ സംഭവങ്ങളുമായെത്തിയ ചിത്രം ഒരേസമയം കോമഡിയും ആക്ഷനും ഇട കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നു എന്നതുകൊണ്ടുതന്നെ പ്രായഭേദമെന്യേ ഏവരും ഇരുകൈയും നീട്ടി ഏറ്റെടുത്തിരുന്നു.
'Re-introducing FaFa' എന്ന ടാഗ് ലൈനില്‍ ഫഹദ് ഫാസിലിന്റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിലേത്. ആദ്യ ഷോട്ട് മുതല്‍ അവസാന ഷോട്ട് വരെ ഒരേ എനര്‍ജിയില്‍ അസാധ്യ അഭിനയം. ഒപ്പം എന്തിനും തയ്യാറായി അമ്പാനും പിള്ളേരും. ഫഹദ് ഫാസിലിനൊപ്പം സജിന്‍ ഗോപു, ഹിപ്സ്റ്റര്‍, മിഥുന്‍ ജയ്ശങ്കര്‍, റോഷന്‍ ഷാനവാസ് എന്നിവരും ചിത്രത്തില്‍ ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു. അതോടൊപ്പം സുഷിന്‍ ശ്യാമിന്റെ സീന്‍ മാറ്റിയ പാട്ടുകളും പശ്ചാത്തല സംഗീതവും. തീര്‍ത്തും ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ലൂപ്പില്‍ കയറ്റി വിട്ട ചിത്രത്തിന്റെ അലയൊലികള്‍ ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്.
രോമാഞ്ചം എന്ന ആദ്യ സിനിമയിലൂടെതന്നെ വരവറിയിച്ച ജിത്തു മാധവന്‍ രണ്ടാം ചിത്രത്തിലും തന്റെ അസാധ്യ ക്രാഫ്റ്റ് വെളിവാക്കിയ ചിത്രം. സമീര്‍ താഹിറിന്റെ ഛായാഗ്രഹണ മികവും വിവേക് ഹര്‍ഷന്റെ ചടുലമായ എഡിറ്റിങും സിനിമയുടെ ടോട്ടല്‍ മൂഡിനോട് ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ നസ്രിയ നസീം, അന്‍വര്‍ റഷീദ്, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. 30 കോടി മുടക്കി നിര്‍മിച്ച സിനിമ ഗ്ലോബല്‍ ഗ്രോസ് കളക്ഷന്‍ നേടിയത് 150 കോടിയിലേറെ രൂപയാണ്.
Content Highlights: One twelvemonth of Avesham movie
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·