ഇപ്പോഴും ഞാൻ ആ പഴയ ബഹ്‌റൈൻ പ്രവാസി മലയാളി! അഡിക്ഷൻ ഒന്നിനോട് മാത്രം; പേഴ്സണൽ ലൈഫിലെ വിഷയങ്ങൾ ബ്രേക്ക് ഉണ്ടാക്കി

2 months ago 4

Authored by: ഋതു നായർ|Samayam Malayalam24 Oct 2025, 10:20 am

സിനിമ ഞാൻ ഒരിക്കലും ഞാൻ സ്വപ്നം കണ്ട ഇടമല്ല, എന്നിലേക്ക് യാദൃശ്ചികമായി വന്ന ഇടം. പക്ഷേ ഞാൻ അറിയാതെ വന്നതുകൊണ്ട് ഇന്നും ഞാൻ ആ ഇടം ആസ്വദിക്കുന്നു.

i americium  inactive  that aged  bahraini expatriate malayali mamta mohandas s latest unfastened  talkമമ്ത(ഫോട്ടോസ്- Samayam Malayalam)
ജീവിതത്തിൽ എത്ര ദൂരം സഞ്ചരിച്ചാലും താനൊരു ബഹ്‌റൈൻ പ്രവാസി മലയാളി ആണെന്ന് മമ്ത മോഹൻദാസ് . ജനിച്ചതും വളർന്നതും ഒക്കെ ബഹ്‌റിനിൽ ആയതുകൊണ്ട് ഇന്നും തന്റെ പേഴ്സണൽ ഇടം അവിടെ തന്നെയാണ്. വന്ന വഴി മറക്കാൻ ആകില്ല. ജീവിതത്തിൽ പലവിധ സംഭവങ്ങൾ ഉണ്ടായതുകൊണ്ട് പല ഇടത്തും ഒരു ബ്രേക്ക് വേണ്ടി വന്നു. ജീവിതത്തിലും കരിയറിലും, റിലേഷന്ഷിപ്പിലും എല്ലാം ബ്രേക്ക് ആവശ്യം ആയിരുന്നു. എല്ലാ ഇടത്തും നൂറു ശതമാനം കൊടുക്കാൻ ആകാത്തതുകൊണ്ട് അതിലേക്ക് എത്താൻ ഞാൻ ശ്രമിക്കാറുണ്ട്..

പേരന്റ്സ് എനിക്ക് തന്ന സ്റ്റെബിലിറ്റി തന്നെയാണ് എന്റെ ഏറ്റവും വലിയ അവസരം ആയി ഞാൻ കരുതിയത്. ഇന്ത്യയോട് വലിയ താത്പര്യം ഉണ്ടായത് ബഹ്‌റിനിൽ ജനിച്ചതുകൊണ്ടാകും. മലയാളം പഠിക്കണം എന്നതും എന്റെ ഒരു ആഗ്രഹം ആയിരുന്നു. ഒരുപാട് സമയം എടുത്താണ് അത് മെച്ചപ്പെടുത്തിയത്. ടീനേജ് എത്തിയപ്പോൾ ഞാൻ ഭയങ്കര ഫാറ്റി ആയിരുന്നു. എന്നാൽ ഒരു ഇൻസ്പിരേഷൻ എടുത്ത് അതിനെ മാറ്റാൻ ആയി ചുറ്റിനും ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പതിനാലാമത്തെ പിറന്നാളിന് ഡാഡി എന്ത് വേണം എന്ന് ചോദിച്ചപ്പോൾ എനിക്ക് എക്സർസൈസ് ചെയ്യാൻ ഒരു മെഷീൻ വേണം എന്നാണ് ഞാൻ പറഞ്ഞത്. അങ്ങനെ ഞാൻ അത് ചെയ്യാൻപഠിച്ചു ചെയ്തു. അന്ന് അഡിക്ടഡ് ആയ കാര്യമാണ് വർക്ക്ഔട്ട്.


ALSO READ: കാറ്റ് മാറി വീശുന്നു! ബോളിവുഡിന്റെ മണ്ണിൽ മലയാള സിനിമകളും വിജയം കൊയ്യുന്നു; ഇന്ത്യൻ സിനിമയുടെ മുഖമായി ദക്ഷിണേന്ത്യൻ സിനിമ മാറുമോ?

വേറെ അഡിക്ഷന്സ് ഒന്നുമില്ല, പക്ഷേ ഞാൻ അഡിക്റ്റഡ് ആയ കാര്യം ഇതായിരുന്നു. ബാംഗ്ലൂരിൽ ആയിരുന്നു എന്റെ യൂണിവേഴ്സിറ്റി. ബാങ്കർ ആകാൻ ആയിരുന്നു എന്റെ താത്പര്യം. ജോലി ചെയ്യണം, എന്നെങ്കിലും കല്യാണം കഴിക്കണം കുട്ടികൾ വേണം എന്നൊക്കെ ആയിരുന്നു. വലിയ സ്വപ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ സിനിമയിൽ എത്തി പേഴ്സണൽ ജീവിതത്തിലെ ചില വിഷയങ്ങൾ ഒക്കെ കടന്നുപോയപ്പോഴാണ് ഞാൻ സ്വപ്നം കാണാൻ തുടങ്ങിയത്. ആ സമയത്ത് ഒക്കെ എനിക്ക് റെയ്‌സിങ് വലിയ ഇഷ്ടമാണ്. അങ്ങെയാണ് റേസിംഗ് കാർ വാങുന്നത്.

അവസരങ്ങൾ നിന്നിലേക്ക് വരുമ്പോൾ നമ്മൾ റെഡി ആയിരിക്കണം അതിനെ സ്വീകരിക്കാൻ എന്നതാണ് എന്റെ പോളിസി. പിന്നെ എന്റെ ഡാഡി ആണ് അതിനുകാരണം. ഡാഡിക്ക് അച്ചീവ് ചെയ്യാൻ പറ്റാത്തത് കൊണ്ട് മകൾക്ക് അച്ചീവ് ചെയ്യാൻ ആകണം എന്ന് എന്റെ ഡാഡി ആണ് പഠിപ്പിക്കുന്നത്. എന്നെ ഒരിക്കലും ജെൻഡർ ഡിഫെറെൻസ് പഠിപ്പിച്ചിട്ടില്ല. ഇന്നത്തെ കാലത്താണ് ജെൻഡർ കാര്യങ്ങൾ ചർച്ച ആകുന്നത് ഗൾഫ് മാധ്യമത്തോട് മമ്ത പറഞ്ഞു.

Read Entire Article