Authored by: ഋതു നായർ|Samayam Malayalam•28 Sept 2025, 4:02 pm
ഒരു നിർമ്മാതാവിൽ നിന്ന് 1000 രൂപ ലഭിക്കാൻ തനിക്ക് നേരിടേണ്ടി വന്ന ഒരു വിചിത്രമായ അനുഭവത്തെക്കുറിച്ച് ആണ് സെയ്ഫ് അലി ഖാൻ തുറന്നുപറയുന്നത്.
(ഫോട്ടോസ്- Samayam Malayalam)സിനിമകളിലെ തന്റെ തുടക്കകാലത്തെ കുറിച്ച് സംസാരിക്കുമ്പോൾ, അത് ഒട്ടും സുഗമമായിരുന്നില്ലെന്ന് സെയ്ഫ് അലി ഖാൻ വെളിപ്പെടുത്തി. ക്രിക്കറ്റ് താരം മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും നടി ഷർമിള ടാഗോറിന്റെയും മകൻ ആണ്, രു സമ്പന്ന കുടുംബത്തിൽ നിന്നാണ് അദ്ദേഹം വന്നത് എങ്കിലും , അദ്ദേഹത്തിന്റ മക്കാനാവാത്ത സിനിമാ അനുഭവങ്ങളും ഉണ്ട്. സഹനടൻ ആയി നിന്ന കാലത്ത് ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായി എന്നാണ് ," സെയ്ഫ് പറഞ്ഞത് തന്റെ 1990-കളിലെ കാലഘട്ടത്തെ തന്റെ നെറ്റ് പ്രാക്ടീസ് കാലം എന്നാണ് വിശേഷിപ്പിച്ചത്.
ഒരു നിർമ്മാതാവ് തനിക്ക് ആയിരം രൂപ പ്രതിഫലം നൽകിയിരുന്ന ഒരു സംഭവം നടൻ ഓർമ്മിച്ചു. സെയ്ഫിന് പണം നൽകുമ്പോഴെല്ലാം തന്റെ കവിളിൽ പത്ത് തവണ ചുംബിക്കണമെന്ന് ആ നിർമ്മാതാവ് തന്നോട് ആവശ്യപ്പ്ട്ടു എന്നാണ് സെയ്ഫ് പറയുന്നത്.ജയ്ദീപ് അഹ്ലാവത്തിനൊപ്പം ജുവൽ തീഫിലാണ് സെയ്ഫ് അലി ഖാൻ അവസാനമായി അഭിനയിച്ചത്. നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ഈ ചിത്രം കുക്കി ഗുലാത്തിയും റോബി ഗ്രെവാളും ചേർന്നാണ് സംവിധാനം ചെയ്തത്. ഈ ചിത്രത്തിൽ ആദ്യമായിട്ടാണ് സെയ്ഫ് അഹ്ലാവത്തിനൊപ്പം പ്രവർത്തിക്കുന്നത് . അക്ഷയ് കുമാറിനും പ്രിയദർശന്റെ ഒപ്പം എത്തുന്ന ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
2016-ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ ത്രില്ലർ ചിത്രം ഒപ്പത്തിന്റെ ഒരു പതിപ്പാണിതെന്ന് പറയപ്പെടുന്നു. തെസ്പിയൻ ഫിലിംസും കെവിഎൻ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 2026-ൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും, സമുദ്രക്കനി, സയാമി ഖേർ, ശ്രേയ പിൽഗോങ്കർ, അസ്രാനി, ഐനാർ ഹരാൾഡ്സൺ തുടങ്ങിയ അഭിനേതാക്കൾ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.





English (US) ·